---
title: "പ്രതിഭാസംഗമം 2022; സൗഹൃദ സംഗമം സംഘടിപ്പിച്ചു"
english_title: "Phenomenon 2022; A friendly meeting was organized"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/84598/phenomenon-2022-a-friendly-meeting-was-organized"
published_at: "2022-12-11T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6395f13bd6d9d_pic_samagamm_.jpg"
keywords: []
---

# പ്രതിഭാസംഗമം 2022; സൗഹൃദ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **വട്ടോളി:** 1977 - 79 കാലഘട്ടത്തിൽ വട്ടോളി പ്രതിഭാ സ്റ്റഡി സെന്ററിൽ പ്രീഡിഗ്രി ക്ക് പഠിച്ചിരുന്ന സഹപാഠികളുടെ ഒത്തുചേരൽ 10 ന് വട്ടോളി നാഷണൽ ഹൈസ്കൂളിൽ നടന്നു. അധ്യാപകരുൾപ്പടെ 70 ഓളം പേർ ഈ സംഗമത്തിൽ പങ്ക് ചേർന്നു. പ്രതിഭാസംഗമം കൺവീനർ ശ്രീ . കെ ജി.രാധാകൃഷ്ണൻ സ്വാഗത പ്രസംഗം നടത്തി.

## Article Content

**വട്ടോളി:** 1977 - 79 കാലഘട്ടത്തിൽ വട്ടോളി പ്രതിഭാ സ്റ്റഡി സെന്ററിൽ പ്രീഡിഗ്രി ക്ക് പഠിച്ചിരുന്ന സഹപാഠികളുടെ ഒത്തുചേരൽ 10 ന് വട്ടോളി നാഷണൽ ഹൈസ്കൂളിൽ നടന്നു. അധ്യാപകരുൾപ്പടെ 70 ഓളം പേർ ഈ സംഗമത്തിൽ പങ്ക് ചേർന്നു. പ്രതിഭാസംഗമം കൺവീനർ ശ്രീ . കെ ജി.രാധാകൃഷ്ണൻ സ്വാഗത പ്രസംഗം നടത്തി.

ശ്രീ. കാട്ടിൽ മൊയ്തു വിന്റെ അധ്യക്ഷതയിൽശ്രീ.ടി. നാരായണൻ മാസ്റ്റർ വട്ടോളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിട പറഞ്ഞ അധ്യാപകരേയും സഹപാഠികളേയും അനുസ്മരിച്ചു കൊണ്ട് ശ്രീ. എം. വി. രാജീവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

തുടർന്ന് ഗുരു വന്ദനം മറു മൊഴി, ഗാനാഞ്ജലി, മാജിക് ഷോ, പരിചയം പുതുക്കാം, സ്കിറ്റ് തുടങ്ങിയ പരിപാടികൾക്കു ശേഷം ദേശീയ ഗാനത്തോടെ പ്രതിഭാസംഗമത്തിന് തിരശീല വീണു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/84598/phenomenon-2022-a-friendly-meeting-was-organized)