---
title: "ബസ് ഇടിച്ചു; അപകട ഭീഷണിയായി ഹെഡ്മാസ് ലൈറ്റ്"
english_title: "The bus hit; Headmass light as an accident threat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/84728/the-bus-hit-headmass-light-as-an-accident-threat"
published_at: "2022-12-12T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396b5e235c3b_kittiadi_bus_stand.jpg"
keywords: []
---

# ബസ് ഇടിച്ചു; അപകട ഭീഷണിയായി ഹെഡ്മാസ് ലൈറ്റ്

> **Lead Summary:** **കുറ്റ്യാടി:** ബസ് ഇടിച്ചു. അപകട ഭീഷണിയായി കുറ്റ്യാടിയിലെ ഹെഡ്മാസ് ലൈറ്റ്. പുതിയ ബസ് സ്റ്റാൻഡിൽ ബസ് ഇടിച്ചു വീഴാറായ ഹെഡ്മാസ് ലൈറ്റ് അപകട ഭീഷണിയുയർത്തുന്നു.

## Article Content

**കുറ്റ്യാടി:** ബസ് ഇടിച്ചു. അപകട ഭീഷണിയായി കുറ്റ്യാടിയിലെ ഹെഡ്മാസ് ലൈറ്റ്. പുതിയ ബസ് സ്റ്റാൻഡിൽ ബസ് ഇടിച്ചു വീഴാറായ ഹെഡ്മാസ് ലൈറ്റ് അപകട ഭീഷണിയുയർത്തുന്നു.

ആറുമാസം മുമ്പാണ് പുതിയ ബസ്സ് സ്റ്റാൻഡിലെ പടിഞ്ഞാറ് ഭാഗത്തുള്ള ഹെഡ്മാസ്സ് ലൈറ്റിന്റെ തൂണിൽ ബസ് ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ഇരുമ്പ് തൂണിന്റെ അടിഭാഗം മുറിഞ്ഞ് ചെരിഞ്ഞ നിലയിലാണ്. നിത്യവും നൂറിലധികം ബസുകൾ ഇതുവഴിയാണ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത്. ഇതിന് പുറമേ തൂണിന് സമീപത്തു കൂടിയാണ് കുറ്റ്യാടി ഗവ:ഹയർ സെക്കൻഡറി സ്കൂളിലേക്ക് വിദ്യാർഥികൾ യാത്ര ചെയ്യുന്നതും.

യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയുയർത്തുന്ന തൂൺ മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/84728/the-bus-hit-headmass-light-as-an-accident-threat)