---
title: "കുടുംബശ്രീ കലക്കി; കുറ്റ്യാടിയിൽ കുടുംബശ്രീ കലാമേള ഉജ്ജ്വലമായി."
english_title: "Kudumbashree Kalaki; The Kudumbashree Kala Mela was brilliant in Kuttyati."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/84856/kudumbashree-kalaki-the-kudumbashree-kala-mela-was-brilliant-in-kuttyati"
published_at: "2022-12-12T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63972a402bc1e_kudumbasree.jpg"
keywords: []
---

# കുടുംബശ്രീ കലക്കി; കുറ്റ്യാടിയിൽ കുടുംബശ്രീ കലാമേള ഉജ്ജ്വലമായി.

> **Lead Summary:** **കുറ്റ്യാടി: **കുടുംബശ്രീ കലക്കി. കുറ്റ്യാടിയിൽ കുടുംബശ്രീ കലാമേള ഉജ്ജ്വലമായി. കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ കമ്മന താഴെയിലാണ് കുടുംബശ്രീ കലാമേള സംഘടിപ്പിച്ചത്.

## Article Content

**കുറ്റ്യാടി: **കുടുംബശ്രീ കലക്കി. കുറ്റ്യാടിയിൽ കുടുംബശ്രീ കലാമേള ഉജ്ജ്വലമായി. കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡായ കമ്മന താഴെയിലാണ് കുടുംബശ്രീ കലാമേള സംഘടിപ്പിച്ചത്.

ഇല്ലത്തറക്കണ്ടി, നവയുഗ എന്നീ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. ബലൂൺ പറത്തൽ മത്സരം, കസേരകളി, തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ കലാമേളയുടെ പ്രത്യേകതയായിരുന്നു.

മേളയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ഹാഷിം നമ്പാടൻ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രഭ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഓരോ അംഗങ്ങളും വീട്ടിൽ നിന്നും തയ്യാറാക്കിയ വൈവിധ്യമാർന്ന കുടുംബശ്രീ വിഭവങ്ങൾ, മധുര പലഹാരങ്ങൾ, പാൽപ്പായസം എന്നിവ വിതരണം ചെയ്തു. പരിപാടിയിൽ കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെ നിരവധി സ്ത്രീകൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/84856/kudumbashree-kalaki-the-kudumbashree-kala-mela-was-brilliant-in-kuttyati)