---
title: "തൊഴിലാളി - കർഷ തൊഴിലാളി - കർഷക സംഘടന കളുടെ ആഭിമുഖ്യത്തിൽ മൊകേരിയിൽ ധർണ്ണ നടത്തി"
english_title: "The dharna was held in Mokeri on the initiative of the workers' and farm workers' and farmers' organizations"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/85/the-dharna-was-held-in-mokeri-on-the-initiative-of-the-workers-and-farm-workers-and-farmers-organizations"
published_at: "2021-09-21T14:43:00+05:30"
category: "Kuttiadi"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6149a2a71961b_dharnna.jpg"
keywords: []
---

# തൊഴിലാളി - കർഷ തൊഴിലാളി - കർഷക സംഘടന കളുടെ ആഭിമുഖ്യത്തിൽ മൊകേരിയിൽ ധർണ്ണ നടത്തി

> **Lead Summary:** **കുറ്റ്യാടി:** കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹബില്ലുകൾ പിൻവലിക്കുക, അസംഘടിത തൊഴിലാളികളെ സംരക്ഷിക്കുക, പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്പന തടയുക തുടങ്ങിയ മുദ്രാവക്യങ്ങൾ ഉയർത്തി ഈ മാസം 27 ന് നടക്കുന്ന ഭാരത ബന്ദിന് ഐക്യദാർദ്ധ്യം പ്രഖ്യാപിച്ച് തൊഴിലാളി - കർഷ തൊഴിലാളി - കർഷക സംഘടന കളുടെ ആഭിമുഖ്യത്തിൽ മൊകേരിയിൽ ധർണ്ണ നടത്തി.

## Article Content

**കുറ്റ്യാടി:** കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹബില്ലുകൾ പിൻവലിക്കുക, അസംഘടിത തൊഴിലാളികളെ സംരക്ഷിക്കുക, പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്പന തടയുക തുടങ്ങിയ മുദ്രാവക്യങ്ങൾ ഉയർത്തി ഈ മാസം 27 ന് നടക്കുന്ന ഭാരത ബന്ദിന് ഐക്യദാർദ്ധ്യം പ്രഖ്യാപിച്ച് തൊഴിലാളി - കർഷ തൊഴിലാളി - കർഷക സംഘടന കളുടെ ആഭിമുഖ്യത്തിൽ മൊകേരിയിൽ ധർണ്ണ നടത്തി.

സി.പി.ഐ. കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ.പി.പവിത്രൻ ഉൽഘാടനം ചെയ്തു. വി.പി. നാണു അദ്ധ്യക്ഷത വഹിച്ചു. എം.പി. കുഞ്ഞിരാമൻ, റീന സുരേഷ്, വി.വി.പ്രഭാകരൻ, സി.നാരായണൻ ,എം.പി.ദിവാകരൻ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/85/the-dharna-was-held-in-mokeri-on-the-initiative-of-the-workers-and-farm-workers-and-farmers-organizations)