---
title: "ഒന്നാമനായി തൗഫീഖ്; ആവേശമായി അഖില കേരള പ്രസംഗ മത്സരം."
english_title: "Taufiq was first; Exciting all-kerala speech competition."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/85028/taufiq-was-first-exciting-all-kerala-speech-competition"
published_at: "2022-12-13T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63987fad75119_1111.jpg"
keywords: []
---

# ഒന്നാമനായി തൗഫീഖ്; ആവേശമായി അഖില കേരള പ്രസംഗ മത്സരം.

> **Lead Summary:** **കുറ്റ്യാടി:** ഒന്നാമതായി തൗഫീഖ് അസ്‌ലം. ആവേശമായി അഖില കേരള പ്രസംഗമത്സരം. പ്രമുഖ പ്രഭാഷകനും ദാർഷനികനുമായ ടി.കെ അബ്ദുല്ല മൗലവിയുടെ പേരിൽ കുറ്റ്യാടി കോളേജ് ഓഫ് ഖുർആൻ സംഘടിപ്പിച്ച അഖില കേരള പ്രസംഗ മത്സരം ശ്രദ്ധേയമായി.

## Article Content

**കുറ്റ്യാടി:** ഒന്നാമതായി തൗഫീഖ് അസ്‌ലം. ആവേശമായി അഖില കേരള പ്രസംഗമത്സരം. പ്രമുഖ പ്രഭാഷകനും ദാർഷനികനുമായ ടി.കെ അബ്ദുല്ല മൗലവിയുടെ പേരിൽ കുറ്റ്യാടി കോളേജ് ഓഫ് ഖുർആൻ സംഘടിപ്പിച്ച അഖില കേരള പ്രസംഗ മത്സരം ശ്രദ്ധേയമായി.

മത്സരത്തിൽ അൽ ജാമിയ ഇസ്ലാമിയയിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായ തൗഫീഖ് അസ്‌ലം ഒന്നാംസ്ഥാനം നേടി. എറണാകുളം പെരിങ്ങാല സ്വദേശിയാണ് തൗഫീഖ്.

ശാന്തപുരം ജാമിയയിലെ വിദ്യാർത്ഥിനിയായ ഫാത്തിമ സഹറക്കാണ് രണ്ടാം സ്ഥാനം.മിനി ഊട്ടിയിലെ ജാമിയത്തുൽ ഹിന്ദ് വിദ്യാർത്ഥി അഹമ്മദ് ശാമിലും, ആലുവ അസ്ഹറുൽ ഉലൂമിലെ പി കെ മുഹമ്മദ് ഷാഫിയും മൂന്നാം സ്ഥാനം പങ്കിട്ടു.

8 ജില്ലകളിൽ നിന്നായി 17 സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 33 യുവ പ്രഭാഷകരാണ് മത്സരത്തിൽ പങ്കെടുത്തത്. ജുമൈൽ പി.പി, മൻസൂറലി കെ പി, അബൂ ദർ സി.ടി, സഫറുള്ള.ഒ, എന്നിവർ അടങ്ങുന്ന ജൂറി പാനൽ വിധി നിർണ്ണയിച്ചു. കോളേജ് പ്രിൻസിപ്പൽ എസ്.മുഹമ്മദ് അൻവർ, പ്രോഗ്രാം കൺവീനർമാരായ ഖാലിദ് മുസന്നദ്.വി, സമീർ ബാപ്പറ്റ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/85028/taufiq-was-first-exciting-all-kerala-speech-competition)