---
title: "പീഡനശ്രമത്തെത്തുടർന്ന് യുവതി വിഷം കഴിച്ച സംഭവം ; ഭർത്തൃപിതാവ് അറസ്റ്റിൽ"
english_title: "The incident where the young woman was poisoned due to attempted rape; Husband's father were arrested"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/85034/the-incident-where-the-young-woman-was-poisoned-due-to-attempted-rape-husbands-father-were-arrested"
published_at: "2022-12-13T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6398852a154ae_rape.jpg"
keywords: []
---

# പീഡനശ്രമത്തെത്തുടർന്ന് യുവതി വിഷം കഴിച്ച സംഭവം ; ഭർത്തൃപിതാവ് അറസ്റ്റിൽ

> **Lead Summary:** **കുറ്റ്യാടി :** പീഡനശ്രമത്തെത്തുടർന്ന് യുവതി വിഷം കഴിച്ച സംഭവത്തിൽ ഭർത്തൃപിതാവ് അറസ്റ്റിൽ. സംഭവത്തെ തുടർന്ന് വീട് വിട്ടിറങ്ങിയ യുവതി ഇവരുടെ പേരിൽ കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കുറ്റ്യാടി പോലീസ് ഇൻസ്പെക്ടർ ഇ.കെ. ഷിജുവാണ് വേളം ചെറുകുന്ന് സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തത്.

## Article Content

**കുറ്റ്യാടി :** പീഡനശ്രമത്തെത്തുടർന്ന് യുവതി വിഷം കഴിച്ച സംഭവത്തിൽ ഭർത്തൃപിതാവ് അറസ്റ്റിൽ. സംഭവത്തെ തുടർന്ന് വീട് വിട്ടിറങ്ങിയ യുവതി ഇവരുടെ പേരിൽ കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കുറ്റ്യാടി പോലീസ് ഇൻസ്പെക്ടർ ഇ.കെ. ഷിജുവാണ് വേളം ചെറുകുന്ന് സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തത്.

വിഷം കഴിച്ചതിനാൽ യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിന്റെ പിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ച രാവിലെ പിഞ്ചുമക്കളെയും കൊണ്ട് വീട്ടിൽ നിന്നിറങ്ങിയ യുവതി തലശ്ശേരി കോടതി പരിസരത്തെ ബീച്ചിലെത്തി വിഷം കഴിക്കുകയും തന്റെ സഹോദരിക്ക് തന്നെ ആരും അന്വേഷിക്കേണ്ടെന്നും മക്കളെ സംരക്ഷിക്കണമെന്നും സഹോദരിക്ക് വാട്‌സാപ്പിൽ സന്ദേശം അയക്കുകയും ചെയ്തിരുന്നു.

ഭർത്തൃപിതാവിന്റെ നിരന്തരമായ ശല്യം സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് കടുംകൈ ചെയ്യുന്നതെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും സന്ദേശത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/85034/the-incident-where-the-young-woman-was-poisoned-due-to-attempted-rape-husbands-father-were-arrested)