---
title: "ധർണ്ണ നരിപ്പറ്റയിലും; പ്രതിഷേധ സായാഹ്നം തീർത്ത് കോൺഗ്രസ്."
english_title: "Dharna Naripatta too; Congress ends the protest evening."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/85114/dharna-naripatta-too-congress-ends-the-protest-evening"
published_at: "2022-12-14T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63995d23e1720_kutty_3.jpg"
keywords: []
---

# ധർണ്ണ നരിപ്പറ്റയിലും; പ്രതിഷേധ സായാഹ്നം തീർത്ത് കോൺഗ്രസ്.

> **Lead Summary:** നരിപ്പറ്റ: പ്രതിഷേധ സായാഹ്നം തീർത്ത് കോൺഗ്രസ്. ലൈഫ് പദ്ധതി നടപ്പിലാക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, പിൻവാതിൽ നിയമനത്തെ പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നരിപ്പറ്റ മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ നടത്തി.

## Article Content

നരിപ്പറ്റ: പ്രതിഷേധ സായാഹ്നം തീർത്ത് കോൺഗ്രസ്. ലൈഫ് പദ്ധതി നടപ്പിലാക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, പിൻവാതിൽ നിയമനത്തെ പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നരിപ്പറ്റ മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ നടത്തി.

കൊയ്യാലിൽ നടന്ന ധർണ്ണ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.നാണു അധ്യക്ഷത വഹിച്ചു. ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ പി അരവിന്ദൻ, ടി.പി വിശ്വനാഥൻ, ടി.പി സത്യൻ, എം. കുഞ്ഞികണ്ണൻ, പി സാജിദ്,

കെ. അച്യുതൻ, ആർ.അനീഷ്, ബാബു കുയിതേരി, ഐ.ടി സുഗുണൻ, അഖിൽ നരിപ്പറ്റ, സി.പി ഹമീദ്, ഷിജിൽ എം,പഞ്ചായത്ത് മെമ്പർമാരായ സജിത, ലിബിയ, ലേഖ സംസാരിച്ചു. ഫാറൂഖ് കാണീക്കണ്ടി, അൻവർ പാലോത്ത്, പി.കെ ശശി, കെ.സി സുരേഷ്, വി.കെ രാജൻ, എം ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

സായാഹ്ന ധർണ്ണയിൽ നിരവധി കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/85114/dharna-naripatta-too-congress-ends-the-protest-evening)