---
title: "അഴിച്ചു മാറ്റി; തൊട്ടിൽപാലത്തെ ഫ്യൂസുകൾ അജ്ഞാതർ അഴിച്ചു."
english_title: " untied; The fuses on the cradle bridge were removed by unknown persons"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/85162/untied-the-fuses-on-the-cradle-bridge-were-removed-by-unknown-persons"
published_at: "2022-12-14T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399842913d26_fuse.jpg"
keywords: []
---

# അഴിച്ചു മാറ്റി; തൊട്ടിൽപാലത്തെ ഫ്യൂസുകൾ അജ്ഞാതർ അഴിച്ചു.

> **Lead Summary:** **തൊട്ടിൽപാലം:** തൊട്ടിൽപ്പാലത്തെ ഫ്യൂസുകൾ അജ്ഞാതർ അഴിച്ചു. ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകൾ അഴിച്ചുമാറ്റിയത് സമീപത്തെ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങാൻ കാരണമായി. പലരും മഴ കാരണം വൈദ്യുതി മുടങ്ങിയതാണെന്ന് സംശയിച്ചു.

## Article Content

**തൊട്ടിൽപാലം:** തൊട്ടിൽപ്പാലത്തെ ഫ്യൂസുകൾ അജ്ഞാതർ അഴിച്ചു. ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകൾ അഴിച്ചുമാറ്റിയത് സമീപത്തെ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങാൻ കാരണമായി. പലരും മഴ കാരണം വൈദ്യുതി മുടങ്ങിയതാണെന്ന് സംശയിച്ചു.

തൊട്ടിൽപാലം വൈദ്യുതി സെക്ഷനിലെ ചെമ്പനോട മത്തൻമുക്ക്, നീറ്റിക്കോട്ട, വണ്ണാത്തിച്ചിറ, എന്നിവിടങ്ങളിലാണ് സംഭവം. ഇക്കഴിഞ്ഞ ദിവസമാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടനെ തൊട്ടിൽപാലം കെഎസ്ഇബി ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു.

സംഭവം സംബന്ധിച്ച് കെഎസ്ഇബി അധികൃതർ തൊട്ടിൽപാലം പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/85162/untied-the-fuses-on-the-cradle-bridge-were-removed-by-unknown-persons)