---
title: "ഹൃദയത്തെ അറിയൂ; ഹൃദയ പരിശോധന ക്യാമ്പ് ഉജ്വലമായി."
english_title: "Know the heart; The Heart Checkup Camp was brilliant."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/85200/know-the-heart-the-heart-checkup-camp-was-brilliant"
published_at: "2022-12-14T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399a558e700d_pic_kuttiadi.jpg"
keywords: []
---

# ഹൃദയത്തെ അറിയൂ; ഹൃദയ പരിശോധന ക്യാമ്പ് ഉജ്വലമായി.

> **Lead Summary:** **കുറ്റ്യാടി:** കുറ്റ്യാടിയിൽ ഹൃദയ പരിശോധന ക്യാമ്പ് ഉജ്ജ്വലമായി. കെഎംസി ഹോസ്പിറ്റൽ, കുറ്റ്യാടി അലയൻസ് ക്ലബ്ബ്, മെട്രോ മെഡ് കാർഡിയാക് സെന്റർ എന്നിവയുടെ സംയുക്ത സഹകരണത്തോടെ കുറ്റ്യാടി ഹാർട്ട് ക്ലിനിക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

## Article Content

**കുറ്റ്യാടി:** കുറ്റ്യാടിയിൽ ഹൃദയ പരിശോധന ക്യാമ്പ് ഉജ്ജ്വലമായി. കെഎംസി ഹോസ്പിറ്റൽ, കുറ്റ്യാടി അലയൻസ് ക്ലബ്ബ്, മെട്രോ മെഡ് കാർഡിയാക് സെന്റർ എന്നിവയുടെ സംയുക്ത സഹകരണത്തോടെ കുറ്റ്യാടി ഹാർട്ട് ക്ലിനിക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഹൃദയ പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി നഫീസ ഉദ്ഘാടനം ചെയ്തു. ഡോ: കെ. മൂസ അധ്യക്ഷത വഹിച്ചു.

ഡോ: പി.വി ഗിരീഷ്, ഡോ: എം എം.കമ്രാൻ, ഡോ: മുസ്തഫ ജനീൽ, ജമാൽ പാറക്കൽ, മേനിക്കണ്ടി അബ്ദുള്ള, അബ്ദുല്ല സൽമാൻ, കിണറ്റുംകണ്ടി അമ്മദ് സംസാരിച്ചു. നിരവധി പേരാണ് ഹൃദയ പരിശോധന ക്യാമ്പിൽ വന്നത്. ആവശ്യമായവർക്ക് എക്കോ പരിശോധനയും നടത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/85200/know-the-heart-the-heart-checkup-camp-was-brilliant)