---
title: "കാട്ടുപന്നി ആക്രമണം; വേളത്ത് യുവാവിന് പരിക്കേറ്റു."
english_title: "wild boar attack; The young man was injured."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/85391/wild-boar-attack-the-young-man-was-injured"
published_at: "2022-12-15T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ae7bea3cb2_panni.jpg"
keywords: []
---

# കാട്ടുപന്നി ആക്രമണം; വേളത്ത് യുവാവിന് പരിക്കേറ്റു.

> **Lead Summary:** **കുറ്റ്യാടി:** കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിനു പരിക്കേറ്റു. വേളം ചെറുകുന്ന് ഗവ: യുപി സ്കൂളിന് സമീപത്ത് വെച്ചാണ് മോട്ടോർ സൈക്കിൾ യാത്രക്കാരനെ കാട്ടുപന്നി ആക്രമിച്ചത്.

## Article Content

**കുറ്റ്യാടി:** കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിനു പരിക്കേറ്റു. വേളം ചെറുകുന്ന് ഗവ: യുപി സ്കൂളിന് സമീപത്ത് വെച്ചാണ് മോട്ടോർ സൈക്കിൾ യാത്രക്കാരനെ കാട്ടുപന്നി ആക്രമിച്ചത്.

ചെറുകുന്ന് കാപ്പു മല സ്വദേശി കൊല്ലിൽ മീത്തൽ സജിത്ത് (37) ആണ് കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ ആക്രമണത്തിനിരയായത്. നിർമ്മാണ തൊഴിലാളിയായ ഇദ്ദേഹം വടയം ഭാഗത്ത് നിന്ന് വലകെട്ട് ഭാഗത്തേക്ക് പോവുകയായിരുന്നു.

സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കുറ്റ്യാടി ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞദിവസം പട്ടാപ്പകലാണ് വേളത്തെ ഒരു കടയിൽ പന്നിക്കൂട്ടം എത്തിയത്.

കടയുടെ ഉൾവശത്ത് കയറിയ കാട്ടുപന്നി നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. കാട്ടുപന്നികളുടെ ആക്രമണം തടയാൻ ബന്ധപ്പെട്ട അധികാരികൾ ജാഗ്രത പുലർത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/85391/wild-boar-attack-the-young-man-was-injured)