---
title: "യാത്ര കുറ്റ്യാടിയിൽ; പൗര വിചാരണ യാത്ര ഡിസംബർ 27 മുതൽ."
english_title: "The journey is under way; Civil trial journey from 27th December."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/85537/the-journey-is-under-way-civil-trial-journey-from-27th-december"
published_at: "2022-12-16T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c12f28bcd3_flag.jpg"
keywords: []
---

# യാത്ര കുറ്റ്യാടിയിൽ; പൗര വിചാരണ യാത്ര ഡിസംബർ 27 മുതൽ.

> **Lead Summary:** **കുറ്റ്യാടി: ** പൗര വിചാരണ യാത്ര കുറ്റ്യാടിയിൽ. കോൺഗ്രസ് കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യാത്ര. ഡിസംബർ 27, 28, 29 തീയതികളിലാണ് പൗര വിചാരണയാത്ര നടക്കുകയെന്ന് ബ്ലോക്ക് പ്രസിഡണ്ട് മരക്കാട്ടേരി ദാമോദരൻ അറിയിച്ചു.

## Article Content

**കുറ്റ്യാടി: ** പൗര വിചാരണ യാത്ര കുറ്റ്യാടിയിൽ. കോൺഗ്രസ് കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യാത്ര. ഡിസംബർ 27, 28, 29 തീയതികളിലാണ് പൗര വിചാരണയാത്ര നടക്കുകയെന്ന് ബ്ലോക്ക് പ്രസിഡണ്ട് മരക്കാട്ടേരി ദാമോദരൻ അറിയിച്ചു.

കേന്ദ്ര കേരള സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് യാത്ര. പൗര വിചാരണ യാത്രയുടെ ഉദ്ഘാടനം 27ന് വൈകിട്ട് നാലുമണിക്ക് കല്ലേരിയിൽ കെപിസിസി വൈസ് പ്രസിഡൻറ് വി.പി. സജീന്ദ്രൻ മുൻ എംഎൽഎ നിർവഹിക്കും.

പുറമേരി, കുന്നുമ്മൽ, ആയഞ്ചേരി പഞ്ചായത്തുകളിലെ വിവിധ ഇടങ്ങളിൽ പര്യടനം നടത്തുന്ന യാത്ര 29ന് അഞ്ചുമണിക്ക് കുറ്റ്യാടിയിൽ സമാപിക്കും. ഡിസിസി പ്രസിഡണ്ട് കെ.പ്രവീൺകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/85537/the-journey-is-under-way-civil-trial-journey-from-27th-december)