---
title: " ക്യാമ്പ് നീട്ടി;പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ് ആരംഭിച്ച സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് നീട്ടി"
english_title: "Camp extended: The free hernia diagnosis camp started by PARCO Institute of Medical Science has been extended"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/85572/camp-extended-the-free-hernia-diagnosis-camp-started-by-parco-institute-of-medical-science-has-been-extended"
published_at: "2022-12-16T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c4013f00d0_hernia_.jpg"
keywords: []
---

#  ക്യാമ്പ് നീട്ടി;പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ് ആരംഭിച്ച സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് നീട്ടി

> **Lead Summary:** വടകര: പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ആരംഭിച്ച സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് ഡിസംബര്‍ 30 വരെ നീട്ടിയതായി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദില്‍ഷാദ് ബാബു അറിയിച്ചു.

## Article Content

വടകര: പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ആരംഭിച്ച സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് ഡിസംബര്‍ 30 വരെ നീട്ടിയതായി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദില്‍ഷാദ് ബാബു അറിയിച്ചു.

ക്യാമ്പില്‍ രജിസ്ട്രേഷനും ജനറല്‍ സര്‍ജറി വിഭാഗം ഡോക്ടറുടെ പരിശോധനയും സൗജന്യമായിരിക്കും. പ്രശസ്ത ജനറല്‍ സര്‍ജന്‍മാരായ ഡോ. വൈശാഖ് രാജന്‍, ഡോ. ഖലീല്‍ അബ്ദുള്‍ഖാദര്‍ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നന്നത്.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ലബോറട്ടറി പരിശോധന, സ്‌കാനിംഗ്, ശസ്ത്രക്രിയ എന്നിവയ്ക്ക് ഇളവുകള്‍ അനുവദിക്കും. താല്പര്യമുള്ളവര്‍ 0496 3519999, 0496 2519999 നമ്പറുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/85572/camp-extended-the-free-hernia-diagnosis-camp-started-by-parco-institute-of-medical-science-has-been-extended)