---
title: "വെള്ളൂ കുന്നിൽ രണ്ടിടത്ത് ഉരുള്‍പൊട്ടി; വൻ നാശനഷ്ടം ,രക്ഷാപ്രവർത്തനം തുടങ്ങി"
english_title: "Landslide damage in hilly areas"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/8564/landslide-damage-in-hilly-areas"
published_at: "2021-11-02T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6181263d830c0_poothampaara.jpg"
keywords: []
---

# വെള്ളൂ കുന്നിൽ രണ്ടിടത്ത് ഉരുള്‍പൊട്ടി; വൻ നാശനഷ്ടം ,രക്ഷാപ്രവർത്തനം തുടങ്ങി

> **Lead Summary:** **കുറ്റ്യാടി**: കനത്ത മഴയെ തുടര്‍ന്ന് മലയോര മേഖലയില്‍ ഉരുൾപൊട്ടി നാശനഷ്ടം. കാവിലുംപാറ പഞ്ചായത്തിലെ പൂതംപാറയ്ക്ക് സമീപം മുള്ളവട്ടം വള്ളവ് കുന്ന് എന്നിവടങ്ങളിലാണ് അല്‍പ്പ സമയം മുന്‍പ് ഉരുള്‍പ്പൊട്ടിയത്.

## Article Content

**കുറ്റ്യാടി**: കനത്ത മഴയെ തുടര്‍ന്ന് മലയോര മേഖലയില്‍ ഉരുൾപൊട്ടി നാശനഷ്ടം. കാവിലുംപാറ പഞ്ചായത്തിലെ പൂതംപാറയ്ക്ക് സമീപം മുള്ളവട്ടം വള്ളവ് കുന്ന് എന്നിവടങ്ങളിലാണ് അല്‍പ്പ സമയം മുന്‍പ് ഉരുള്‍പ്പൊട്ടിയത്.

ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത കൃഷിനാശാഷമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നാദാപുരം ഫയര്‍ സ്റ്റേഷനില്‍ നിന്ന് രണ്ട് യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

കനത്ത മഴയെ തുടര്‍ന്ന് മലയോര മേഖലയില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉരുള്‍പ്പൊട്ടയതിനെ തുടര്‍ന്ന് പക്രംതളം ചുരം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതോടെ വയനാട് വഴിയുള്ള ഗതാഗതവും തടസ്സപ്പെട്ട അവസ്ഥയിലാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/8564/landslide-damage-in-hilly-areas)