---
title: "കുറ്റ്യാടി ഇറിഗേഷൻ കനാൽ തകരാർ; അറ്റകുറ്റപണി പുരോഗതിയറിയാൻ എം എൽ എ എത്തി"
english_title: "Kuttyadi irrigation canal failure; MLA came to know the progress of repair work"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/86077/kuttyadi-irrigation-canal-failure-mla-came-to-know-the-progress-of-repair-work"
published_at: "2022-12-19T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a016a61db7e_kuttiadi_pic_.jpg"
keywords: []
---

# കുറ്റ്യാടി ഇറിഗേഷൻ കനാൽ തകരാർ; അറ്റകുറ്റപണി പുരോഗതിയറിയാൻ എം എൽ എ എത്തി

> **Lead Summary:** **കുറ്റ്യാടി:** ഇറിഗേഷൻ പ്രോജക്റ്റിന്റെ ഭാഗമായ മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ വലതുകര മെയിൻ കനാലിന്റെ ഭാഗം തകർന്നത് പൂർവ്വ സ്ഥിതിയിലാക്കുന്ന പ്രവർത്തി അറ്റകുറ്റപണി പുരോഗതിയറിയാൻ എം എൽ എ എത്തി . 80 ലക്ഷം രൂപ വകയിരുത്തുകയും ,ടെൻഡർ നടപടികൾക്ക് ശേഷം, പ്രവർത്തി പുരോഗമിച്ചു വരുന്നതായും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

## Article Content

**കുറ്റ്യാടി:** ഇറിഗേഷൻ പ്രോജക്റ്റിന്റെ ഭാഗമായ മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ വലതുകര മെയിൻ കനാലിന്റെ ഭാഗം തകർന്നത് പൂർവ്വ സ്ഥിതിയിലാക്കുന്ന പ്രവർത്തി അറ്റകുറ്റപണി പുരോഗതിയറിയാൻ എം എൽ എ എത്തി . 80 ലക്ഷം രൂപ വകയിരുത്തുകയും ,ടെൻഡർ നടപടികൾക്ക് ശേഷം, പ്രവർത്തി പുരോഗമിച്ചു വരുന്നതായും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

കുറ്റ്യാടി ഇറിഗേഷൻ കനാൽ കടന്നുപോകുന്ന വിവിധ നിയോജക മണ്ഡലങ്ങളിലെ കനാൽ ശുചീകരണ പ്രവർത്തിക്കായുള്ള 10 കോടി രൂപയുടെ പദ്ധതി സർക്കാർ പരിശോധിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞവർഷം കനാൽ തകർച്ച കാരണം ഉണ്ടായ ജലക്ഷാമവും, തുടർന്ന് കൃഷിക്കാരും പൊതുജനങ്ങളും നേരിട്ട പ്രയാസവും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നിയമസഭയിൽ അറിയിച്ച മറുപടിയിലാണ് ഇക്കാര്യം മന്ത്രി വ്യക്തമാക്കിയതെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/86077/kuttyadi-irrigation-canal-failure-mla-came-to-know-the-progress-of-repair-work)