---
title: "വാഗ്ഭടാനന്ദ എഡ്യൂ പ്രോജക്ട്; 10ാ മത് ബാച്ചിന് ചേതന വട്ടോളിയിൽ തുടക്കമായി"
english_title: " Vagbhatananda Edu Project  10th batch launched at Chetana Vatoli"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/86126/vagbhatananda-edu-project-10th-batch-launched-at-chetana-vatoli"
published_at: "2022-12-19T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a04b3a08034_ulcc.jpg"
keywords: []
---

# വാഗ്ഭടാനന്ദ എഡ്യൂ പ്രോജക്ട്; 10ാ മത് ബാച്ചിന് ചേതന വട്ടോളിയിൽ തുടക്കമായി

> **Lead Summary:** വട്ടോളി: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാമൂഹ്യ സേവന- വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന യു.എൽ. സി.സി.എസ് ഫൗണ്ടേഷൻ പദ്ധതിയായ ഭാഗ്ഭടാനന്ദ എഡ്യൂ പ്രോജക്ട് വട്ടോളി ചേതന കലാ സാംസ്കാരിക വേദി സെന്ററിൽ വീണ്ടും തുടക്കമായി. 2012 ൽ ആരംഭിച്ച ഈ പദ്ധതിയുടെ പത്താമത് ബാച്ചാണ് ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ടത്.

## Article Content

വട്ടോളി: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാമൂഹ്യ സേവന- വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന യു.എൽ. സി.സി.എസ് ഫൗണ്ടേഷൻ പദ്ധതിയായ ഭാഗ്ഭടാനന്ദ എഡ്യൂ പ്രോജക്ട് വട്ടോളി ചേതന കലാ സാംസ്കാരിക വേദി സെന്ററിൽ വീണ്ടും തുടക്കമായി. 2012 ൽ ആരംഭിച്ച ഈ പദ്ധതിയുടെ പത്താമത് ബാച്ചാണ് ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ജില്ലയിലെ എട്ട് സെന്ററുകളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.റീത്ത ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ചേതന പ്രസിഡണ്ട് എ.പി. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. യു.എൽ.എഡ്യുക്കേഷൻ കോ ഓർഡിനേറ്റർ ഡോ: സന്ദേശ് ഇ.പ്പ പ്രോജക്ട് വിശദീകരണം നടത്തി.

ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന പ്രത്യേക വിദ്യാഭ്യാസ പരിശീലന പദ്ധതിയിലേക്ക് വിവിധ സ്കൂളുകളിൽ നിന്ന് പഠന മികവുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പ്രവേശന പരീക്ഷയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. സയൻസ്,ഗണിതം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകൾ, വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകൾ പ്രതിഭ ധനരായ വ്യക്തിത്വങ്ങളുമായുള്ള അഭിമുഖങ്ങൾ, സ്കോളർഷിപ്പ് പരീക്ഷ പരിശീലനങ്ങൾ തുടങ്ങിയ പഠനമേഖലകളാണ് ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നത്.

വാർഡ് മെമ്പർ ആർ.കെ. റിൻസി, യു.എൽ.ഫൗണ്ടേഷൻ അംഗം സോമൻ, അനന്തൻ, എഡ്യൂ പ്രോജക്ട് പൂർവ വിദ്യാർത്ഥികളായ ദിബിൻ ദേവ്,നിരഞ്ജന എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.കെ.പത്മനാഭൻ സ്വാഗതവും ഖജാൻജി എ.പി.വിനോദൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/86126/vagbhatananda-edu-project-10th-batch-launched-at-chetana-vatoli)