---
title: "അനുസ്മരണം; കോൺഗ്രസ് നേതാവ് പി മമ്മുവിന്റെ രണ്ടാം ചരമവാർഷികം ആചരിച്ചു"
english_title: "commemoration; Congress leader P Mammu's second death anniversary was observed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/86658/commemoration-congress-leader-p-mammus-second-death-anniversary-was-observed"
published_at: "2022-12-22T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a41c80796c7_p_mammu.jpg"
keywords: []
---

# അനുസ്മരണം; കോൺഗ്രസ് നേതാവ് പി മമ്മുവിന്റെ രണ്ടാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** **നരിപ്പറ്റ : **കോൺഗ്രസ് ജില്ലാ കമ്മിറ്റി മെമ്പറും നരിപ്പറ്റയിലെ പൊതുപ്രവർത്തകനുമായ പി മമ്മുവിന്റെ രണ്ടാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു.

## Article Content

**നരിപ്പറ്റ : **കോൺഗ്രസ് ജില്ലാ കമ്മിറ്റി മെമ്പറും നരിപ്പറ്റയിലെ പൊതുപ്രവർത്തകനുമായ പി മമ്മുവിന്റെ രണ്ടാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു.

നരിപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ഡിസിസി മെമ്പർ കാവിൽ പി മാധവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി കെ നാണു അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ടി പി വിശ്വനാഥൻ, കോൺഗ്രസ് ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ പി അരവിന്ദൻ, എം കുഞ്ഞിക്കണ്ണൻ, സി ഹമീദ്, ബാബു കുയിതേരി, എം ലേഖ, സജിതാ സുധാകരൻ, ഭാസ്കരൻ കൊയ്യാൽ, ഫാറൂക്ക് കാണംകണ്ടി, ആർ.കെ അനീഷ് സംസാരിച്ചു. അഖിൽ നരിപ്പറ്റ, ഹരിപ്രസാദ്, കെ ടി കെ അശോകൻ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/86658/commemoration-congress-leader-p-mammus-second-death-anniversary-was-observed)