---
title: "വോളിബോൾ കാലം; ജില്ലാതല സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 26 ന് തുടക്കം "
english_title: "volleyball season; District Senior Volleyball Championship on 26th December"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/86663/volleyball-season-district-senior-volleyball-championship-on-26th-december"
published_at: "2022-12-22T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a41f2ab81d3_vollyball.jpg"
keywords: []
---

# വോളിബോൾ കാലം; ജില്ലാതല സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 26 ന് തുടക്കം 

> **Lead Summary:** **കുറ്റ്യാടി : **സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള ടീമിനെ തെരഞ്ഞെടുക്കുവാനുള്ള വോളിബോൾ മത്സരങ്ങൾ കുറ്റ്യാടിയിൽ ആരംഭിക്കുന്നു. ജില്ലാതല സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പാണ് ഡിസംബർ 26 മുതൽ 30 വരെ അടുക്കത്ത് അമാന ഹോസ്പിറ്റലിന് സമീപമുള്ള ഗ്രൗണ്ടിൽ നടക്കുന്നത്.

## Article Content

**കുറ്റ്യാടി : **സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള ടീമിനെ തെരഞ്ഞെടുക്കുവാനുള്ള വോളിബോൾ മത്സരങ്ങൾ കുറ്റ്യാടിയിൽ ആരംഭിക്കുന്നു. ജില്ലാതല സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പാണ് ഡിസംബർ 26 മുതൽ 30 വരെ അടുക്കത്ത് അമാന ഹോസ്പിറ്റലിന് സമീപമുള്ള ഗ്രൗണ്ടിൽ നടക്കുന്നത്.

അടുക്കത്ത് നവമിത്ര സ്വയം സഹായ സംഘത്തിന്റെ ബിൽഡിംഗ് നിർമ്മാണത്തിന്റെയും, ചാരിറ്റി പ്രവർത്തനങ്ങളുടെയും ധനശേഖരണാർത്ഥമാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ചാമ്പ്യൻഷിപ്പ് നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം മരുതോകര പഞ്ചായത്ത് പ്രസിഡണ്ട് കെ സജിത്ത് നിർവഹിച്ചു. വാർഡ് മെമ്പർ ടി പി ആലി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് മെമ്പർ സമീറ ബഷീർ, എൻ കെ സുരേഷ് ബാബു, അരീക്കര അബ്ദുൽ അസീസ്, ജമാൽ പാറക്കൽ, പി കെ അഷ്റഫ്, കെ പി റഷീദ്, ജമാൽ കോരങ്കോട്ട്, ഷണ്മുഖദാസ്, വികെ കുഞ്ഞബ്ദുള്ള, അലി കെട്ടിൽ, വി കെ ഹമീദ്, വി.പി റഫീക്ക്, കെ.പി വിജീഷ്, കെ.എസ് റഷീദ്, യൂനുസ് കൂടത്തിൽ, ഷെഫീഖ് നാറാണത്ത്, അലി കളരിക്കണ്ടി, ചന്ദ്രൻ പാറക്കൽ, നവാസ് മാണിക്കോത്ത് സംസാരിച്ചു. പാസ് മുഖേനയാണ് പ്രവേശനം

. ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി സാംസ്കാരിക ഘോഷയാത്ര, വെറ്ററൻ ടീമിന്റെപ്രദർശന മത്സരം, ആദ്യകാല വോളിബോൾ താരങ്ങളെ ആദരിക്കൽ എന്നിവ നടത്തുവാനും സംഘാടകസമിതി തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/86663/volleyball-season-district-senior-volleyball-championship-on-26th-december)