---
title: "അനുസ്മരണം; കുറ്റ്യാടിയിൽ കെ. കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു "
english_title: "Leader K. Karunakaran, who was a Congress leader and former Chief Minister, was remembered"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/86875/leader-k-karunakaran-who-was-a-congress-leader-and-former-chief-minister-was-remembered"
published_at: "2022-12-23T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a5ba0e37521_k_karunakarn.jpg"
keywords: []
---

# അനുസ്മരണം; കുറ്റ്യാടിയിൽ കെ. കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **കുറ്റ്യാടി : **കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ലീഡർ കെ. കരുണാകരനെ അനുസ്മരിച്ചു. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചരമവാർഷിക ദിനത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്.

## Article Content

**കുറ്റ്യാടി : **കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ലീഡർ കെ. കരുണാകരനെ അനുസ്മരിച്ചു. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചരമവാർഷിക ദിനത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്.

കെ കരുണാകരന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു.

കോരങ്കോട്ട് മൊയ്തു, കെ.പി അബ്ദുൽ മജീദ്, പി പി ആലിക്കുട്ടി, ടി സുരേഷ് ബാബു, മംഗലശ്ശേരി ബാലകൃഷ്ണൻ, സിദ്ധാർത്ഥ് നരിക്കുട്ടും ചാൽ, ചാരുമ്മൽ കുഞ്ഞബ്ദുള്ള, അലി ബാപ്പറ്റ ,എ.കെ. വിജീഷ് സംസാരിച്ചു. പരിപാടികൾ നിരവധി കോൺഗ്രസ് പ്രവർത്തകരും സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/86875/leader-k-karunakaran-who-was-a-congress-leader-and-former-chief-minister-was-remembered)