---
title: "വൈറ്റ് ഗാർഡ് ദിനം; കുറ്റ്യാടി താലൂക്ക് ആശുപത്രി പുത്തനുണർവ്വിലേക്ക്"
english_title: "White Guard Day; Kuttyadi taluk hospital to new change"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/86992/white-guard-day-kuttyadi-taluk-hospital-to-new-change"
published_at: "2022-12-24T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6c7516d35f_white_guard.jpg"
keywords: []
---

# വൈറ്റ് ഗാർഡ് ദിനം; കുറ്റ്യാടി താലൂക്ക് ആശുപത്രി പുത്തനുണർവ്വിലേക്ക്

> **Lead Summary:** **കുറ്റ്യാടി : **മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ദിനം ആചരിച്ചു. വൈറ്റ് ഗാർഡ് ദിനാചരണത്തിന്റെ ഭാഗമായി കുറ്റ്യാടി മണ്ഡലം വൈറ്റ് ഗാർഡ് കമ്മിറ്റി താലൂക്ക് ആശുപത്രി സൗന്ദര്യവൽക്കരിക്കുന്നു.

## Article Content

**കുറ്റ്യാടി : **മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ദിനം ആചരിച്ചു. വൈറ്റ് ഗാർഡ് ദിനാചരണത്തിന്റെ ഭാഗമായി കുറ്റ്യാടി മണ്ഡലം വൈറ്റ് ഗാർഡ് കമ്മിറ്റി താലൂക്ക് ആശുപത്രി സൗന്ദര്യവൽക്കരിക്കുന്നു.

പദ്ധതിയുടെ ഉദ്ഘാടനം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.പി ഷാജഹാൻ നിർവഹിച്ചു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് മൻസൂർ ഇടവലത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ക്യാപ്റ്റൻ ഷഫീഖ് കടമേരി പദ്ധതി വിശദീകരിച്ചു.

സായിസ് സി.എച്ച്, സൈഫുദ്ദീൻ ജീലാനി, സജാദ് സി.കെ, സ്വാലിഹ്. പി.കെ, സുഹൈൽ എം.കെ, അഫ്നാസ് മെടിയരി, ഹെഡ് നഴ്സുമാരായ ബീന, അംബിക, ജീവനക്കാരായ സോയ, വിജില, രമേശ്.എ. എൻ, സുമ എം കെ സംബന്ധിച്ചു.

ജനറൽ സെക്രട്ടറി ഇൻ ചാർജ് ഇ പി സലീം സ്വാഗതവും വൈറ്റ് ഗാർഡ് മണ്ഡലം ക്യാപ്റ്റൻ തൻവീർ കെ.പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/86992/white-guard-day-kuttyadi-taluk-hospital-to-new-change)