വേളം: ലോകമെങ്ങും തിരുപ്പിറവി ദിനം വർണ്ണാഭമായി ആഘോഷിക്കുമ്പോൾ വേളവും മാതൃകയായി. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് പ്രസിഡന്റ് നയീമ കുളമുള്ളതിൽ, വൈസ് പ്രസിഡന്റ് കെ സി ബാബു മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി രാമചന്ദ്രൻ, ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ പങ്കെടുത്തു.


ശേഷം ക്രിസ്മസ് കേക്ക് മുറിച്ചു കൊണ്ട് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. കരോളും, ആശംസ കാർഡുകളും, നക്ഷത്രങ്ങളും, ക്രിസ്മസ് ട്രീയും പുൽക്കൂടും ഒരുക്കി നഗര ഗ്രാമങ്ങൾ ക്രിസ്മസ് ആഘോഷത്തിലാണ്.
Christmas was celebrated in the velam