---
title: "ഉത്തരവ് കൈമാറി; സജീവന്റെ കുടുംബത്തിന് സഹായം."
english_title: "Order passed; Assistance to the sajeevan family of the deceased."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/87178/order-passed-assistance-to-the-sajeevan-family-of-the-deceased"
published_at: "2022-12-25T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a883a10ac2c_sajeevan_family_.jpg"
keywords: []
---

# ഉത്തരവ് കൈമാറി; സജീവന്റെ കുടുംബത്തിന് സഹായം.

> **Lead Summary:** **കല്ലേരി: **കല്ലേരിയിലെ സജീവന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായം. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ കുടുംബത്തിന് കൈമാറി. വടകര പോലീസ് ഇക്കഴിഞ്ഞ ജൂലൈ 21ന് കസ്റ്റഡിയിലെടുക്കുകയും തുടർന്ന് രാത്രി പോലീസ് സ്റ്റേഷൻ പരിസരത്ത് പൊഴിഞ്ഞുവീണ് മരണപ്പെടുകയുമായിരുന്നു.

## Article Content

**കല്ലേരി: **കല്ലേരിയിലെ സജീവന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായം. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ കുടുംബത്തിന് കൈമാറി. വടകര പോലീസ് ഇക്കഴിഞ്ഞ ജൂലൈ 21ന് കസ്റ്റഡിയിലെടുക്കുകയും തുടർന്ന് രാത്രി പോലീസ് സ്റ്റേഷൻ പരിസരത്ത് പൊഴിഞ്ഞുവീണ് മരണപ്പെടുകയുമായിരുന്നു.

സജീവനെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന മാതാവ് ജാനുവിനും ജാനുവിന്റെ സഹോദരി നാരായണിക്കും അവരുടെ ജീവിതകാലം വരെ പ്രതിമാസം 3000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിച്ച ഉത്തരവാണ് ഇവർക്ക് നേരിട്ട് കൈമാറിയത്.

വിതരണത്തിന് ആവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഖജാൻജിയായ ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിൽ നിന്നു കോഴിക്കോട് കലക്ടർക്ക് പ്രതിമാസം അനുവദിക്കുന്നതും വിതരണം നടത്തുകയും ചെയ്യുമെന്നും എംഎൽഎ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/87178/order-passed-assistance-to-the-sajeevan-family-of-the-deceased)