---
title: "ഊരത്ത് ആഹ്ലാദം; ആമിറിന് അഡ്മിഷൻ ലഭിച്ചു."
english_title: " Joy in Urat; Aamir got admission."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/87179/joy-in-urat-aamir-got-admission"
published_at: "2022-12-25T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a884b6559c1_boy_pic.jpg"
keywords: []
---

# ഊരത്ത് ആഹ്ലാദം; ആമിറിന് അഡ്മിഷൻ ലഭിച്ചു.

> **Lead Summary:** **കുറ്റ്യാടി: **വയനാട് മേപ്പാടിയിലുള്ള ആസ്റ്റർ മിംസിൽ എംബിബിഎസിന് അഡ്മിഷൻ ലഭിച്ച ആമിർ സുഹൈലിന് അനുമോദനം. ഊരത്ത് ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു അനുമോദനം.

## Article Content

**കുറ്റ്യാടി: **വയനാട് മേപ്പാടിയിലുള്ള ആസ്റ്റർ മിംസിൽ എംബിബിഎസിന് അഡ്മിഷൻ ലഭിച്ച ആമിർ സുഹൈലിന് അനുമോദനം. ഊരത്ത് ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു അനുമോദനം.

കുറ്റ്യാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് ഉപഹാരം സമർപ്പിച്ചു. ആമിർ സുഹൈൽ കുറ്റ്യാടിയുടെ അഭിമാനമാണ്. പുതിയ കാലഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടന്നു വരുവാൻ വിദ്യാർഥികൾ തയ്യാറാവണം, അദ്ദേഹം പറഞ്ഞു. ചെറിയാടത്തിൽ അസ്ലമിന്റെയും ബേ നസീറയുടെയും മകനാണ് ഈ മിടുക്കൻ.

വാർഡ് പ്രസിഡണ്ട് ഇ എം അസ്ഹർ അധ്യക്ഷത വഹിച്ചു. എ.ടി ഗീത (7ാം വാർഡ് മെമ്പർ), ഹാഷിം നമ്പാടൻ (6ാം വാർഡ് മെമ്പർ), കാവിൽ കുഞ്ഞബ്ദുള്ള, സി.എച്ച് മൊയ്തു, കെ.കെ മനാഫ്, ബാപ്പറ്റ അലി, ബാപ്പറ്റ വത്സൻ, ഹമീദ് ബാപ്പറ്റ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/87179/joy-in-urat-aamir-got-admission)