---
title: "കുട്ടിക്കൊരു വീട്; നാടിൻ്റെ ആഘോഷമായി താക്കോൽ കൈമാറ്റം."
english_title: "A home for a child; Exchange of keys as a celebration of the village "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/87214/a-home-for-a-child-exchange-of-keys-as-a-celebration-of-the-village"
published_at: "2022-12-26T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a92a1ac94cc_house_pic.jpg"
keywords: []
---

# കുട്ടിക്കൊരു വീട്; നാടിൻ്റെ ആഘോഷമായി താക്കോൽ കൈമാറ്റം.

> **Lead Summary:** **കല്ലേരി:** കെ എസ് ടി എ തോടന്നൂർ സബ്ജില്ല കമ്മിറ്റി കുട്ടിക്കായി നിർമ്മിച്ച വീടിൻ്റെ താക്കോൽ കുടുംബത്തിന് കൈമാറുന്ന പരിപാടി നാടിൻ്റെ ആഘോഷമായി. കല്ലേരി - കുയ്യാലിൽ പരിസരത്ത് നടന്ന താക്കോൽ കൈമാറ്റം പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

## Article Content

**കല്ലേരി:** കെ എസ് ടി എ തോടന്നൂർ സബ്ജില്ല കമ്മിറ്റി കുട്ടിക്കായി നിർമ്മിച്ച വീടിൻ്റെ താക്കോൽ കുടുംബത്തിന് കൈമാറുന്ന പരിപാടി നാടിൻ്റെ ആഘോഷമായി. കല്ലേരി - കുയ്യാലിൽ പരിസരത്ത് നടന്ന താക്കോൽ കൈമാറ്റം പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

കുറ്റ്യാടി നിയോജക മണ്ഡലം എം എൽ എ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ എസ് ടി എ സംസ്ഥാന എക്സിക്കുട്ടീവ് അംഗം വി പി രാജീവൻ മാസ്റ്റർ പഠനോപകരണവും ഹോം ലൈബ്രറിയും കുട്ടികൾക്ക് കൈമാറി. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാട്ടിൽ മൊയ്തു, ജനപ്രതിനിധികളായ പി എം ലീന, അഷ്റഫ് വെള്ളിലാട്ട്, പി രവീന്ദ്രൻ, എൻ പി ശ്രീലത

കെ എസ് ടി എ നേതാക്കളായ സി സതീശൻ, ആർ എം രാജൻ, പി കെ ജിതേഷ്, ഇ അശോകൻ, ഒ കെ ജിഷ, ടി സുരേഷ് ബാബു, വി വിപിൻ, കെ പി മനോജ് കുമാർ ,ജില്ല ഹയർ സെക്കണ്ടറി കോ-ഓർഡിനേറ്റർ പി കെ കൃഷ്ണദാസ്, തോടന്നൂർ ബി പി സി രാജീവൻ വളപ്പിൽ കുനി സംസാരിച്ചു. ടി പി ദാമോദരൻ സ്വാഗതവും കെ എൽ അശ്വന്ത് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/87214/a-home-for-a-child-exchange-of-keys-as-a-celebration-of-the-village)