---
title: "സിപിഐ സ്ഥാപക ദിനാചരണം ആചരിച്ചു."
english_title: "CPI Foundation Day celebrated."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/87352/cpi-foundation-day-celebrated"
published_at: "2022-12-26T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9afd8a202a_cpim_pic.jpg"
keywords: []
---

# സിപിഐ സ്ഥാപക ദിനാചരണം ആചരിച്ചു.

> **Lead Summary:** **കുറ്റ്യാടി: **സിപിഐ 97ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കുറ്റ്യാടി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു. മരുതോങ്കര ലോക്കലിലെ മുള്ളൻകുന്ന് അങ്ങാടിയിൽ സിപിഐ ജില്ല അസി സെക്രട്ടറി അഡ്വ.പി. ഗവാസ് പതാക ഉയർത്തി.

## Article Content

**കുറ്റ്യാടി: **സിപിഐ 97ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കുറ്റ്യാടി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു. മരുതോങ്കര ലോക്കലിലെ മുള്ളൻകുന്ന് അങ്ങാടിയിൽ സിപിഐ ജില്ല അസി സെക്രട്ടറി അഡ്വ.പി. ഗവാസ് പതാക ഉയർത്തി.

റിനിൽ വിൽസൺ അധ്യക്ഷത വഹിച്ചു. മൊകേരി ഭൂപേശ് ഗുപ്താ മന്ദിരത്തിൽ ജില്ലാ ട്രഷറർ പി സുരേഷ് ബാബു പതാക ഉയർത്തി . ജില്ലാ കൗൺസിൽ അംഗം റീന സുരേഷ് മുറുവശ്ശേരിയിലും മണ്ഡലം അസി. സെക്രട്ടറി ടി. സുരേന്ദ്രൻ കൈവേലിയിലും മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.പി നാണു കോതോടും , മണ്ഡലം കമ്മറ്റി അംഗങ്ങളായ പി. ഭാസ്ക്കരൻ മരുതോങ്കരയിലും

 വി.വി.പ്രഭാകരൻ മാസ്റ്റർ വട്ടോളിയിലും . റീജ അനിൽ കുമ്പള ചോല, പി.പി. ശ്രീജിത്ത് കുളങ്ങരത്താഴയിലും, രാജു തോട്ടും ചിറ മുറ്റത്ത പ്ലാവ്, ഊരത്ത് വി.ബാലൻ, കുറ്റ്യാടി കെ.ചന്ദ്ര മോഹൻ ,കെ.ടി. നാണു തൊട്ടിൽപ്പാലത്തും , ബ്രാഞ്ച് സെകട്ടറി സി.പി. ബാലൻകലാനഗറിലും പതാക ഉയർത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/87352/cpi-foundation-day-celebrated)