---
title: "പാലോത്ത് കുടുംബ സംഗമം; നാളെ കമാൽ പാഷ ഉദ്ഘാടനം ചെയ്യും"
english_title: "Paloth Family Reunion; Kamal Pasha will inaugurate tomorrow"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/87360/paloth-family-reunion-kamal-pasha-will-inaugurate-tomorrow"
published_at: "2022-12-26T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9b4ff5ab78_kamal_pasha.jpg"
keywords: []
---

# പാലോത്ത് കുടുംബ സംഗമം; നാളെ കമാൽ പാഷ ഉദ്ഘാടനം ചെയ്യും

> **Lead Summary:** **നരിപ്പറ്റ**: ചീക്കോന്ന് പ്രദേശത്തെ ഏറെ പൗരാണിക കുടുംബമായ പാലോത്ത് കുടുംബ സംഗമം നാളെ റിട്ട. ജസ്റ്റിസ് കമാൽ പാഷ ഉദ്ഘാടനം ചെയ്യും .പാലോത്ത് കുട്ട്യാലിയുടെ ഏഴ് മക്കളുടെ സന്താന പരമ്പരകളായ ഏകദേശം രണ്ടായിരത്തോളം അംഗങ്ങൾ പങ്കെടുക്കും.

## Article Content

**നരിപ്പറ്റ**: ചീക്കോന്ന് പ്രദേശത്തെ ഏറെ പൗരാണിക കുടുംബമായ പാലോത്ത് കുടുംബ സംഗമം നാളെ റിട്ട. ജസ്റ്റിസ് കമാൽ പാഷ ഉദ്ഘാടനം ചെയ്യും .പാലോത്ത് കുട്ട്യാലിയുടെ ഏഴ് മക്കളുടെ സന്താന പരമ്പരകളായ ഏകദേശം രണ്ടായിരത്തോളം അംഗങ്ങൾ പങ്കെടുക്കും.

> ചൊവ്വാഴ്ച നമ്പ്യത്താംകുണ്ട് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ ചീക്കോന്ന് -നരിപ്പറ്റ പ്രദേശത്തിൻ്റെ പ്രാദേശിക ചരിത്രം പ്രദിപാധിക്കുന്ന "അടിവേര് "ചരിത്ര പുസ്തകത്തിൻ്റെ പ്രകാശനം ജസ്റ്റിസ് കമാൽ പാഷ നിർവ്വഹിക്കും .

പഞ്ചായത്ത് പ്രസിഡൻ്റ് കാട്ടാളി ബാബു ,മഹല്ല് ഖാസി അബ്ദുറഷീദ് ബാഖവി , ശങ്കരനാരായണ ക്ഷേത്ര ട്രസ്റ്റി നീലകണ്ഡൻ നമ്പൂതിരി കരിമാടി ഇല്ലം , ആർ എസ് എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ മച്ചുള്ളതിൽ നാരായണൻ മസ്റ്റർ ,വാർഡ് മെമ്പർമാരായ സി .പി .കുഞ്ഞബ്ദുല്ല , ലിബിയ എന്നിവർ സംബന്ധിക്കും .

കുടുംബകാരണവൻമാരെ ആദരിക്കൽ, കുടുംബ പരിമയം ,കലാസന്ധ്യ തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും . ടി.വി.കുഞ്ഞമ്മദ് ഹാജി അദ്ധ്യക്ഷനാകും എം.പി.ജാഫർ മാസ്റ്റർ സ്വാഗതവും കീടക്കാട്ട് നാസർ നന്ദിയും പറയും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/87360/paloth-family-reunion-kamal-pasha-will-inaugurate-tomorrow)