---
title: "പുനരാരംഭിക്കണം; ടൗൺ നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കണം."
english_title: "must resume; Town renovation work should resume."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/87469/must-resume-town-renovation-work-should-resume"
published_at: "2022-12-27T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aaa7ee4f9ad_road.jpg"
keywords: []
---

# പുനരാരംഭിക്കണം; ടൗൺ നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കണം.

> **Lead Summary:** **കുറ്റ്യാടി**: കുറ്റ്യാടി ടൗണിലെ നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം. ടൗണിലെ നവീകരണ പ്രവർത്തനങ്ങൾ ഏറെക്കാലമായിട്ടും പൂർത്തിയായില്ല. ഇത് ജനങ്ങൾക്ക് ഏറെ ദുരിതമാണ് വരുത്തി വെച്ചത്.

## Article Content

**കുറ്റ്യാടി**: കുറ്റ്യാടി ടൗണിലെ നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം. ടൗണിലെ നവീകരണ പ്രവർത്തനങ്ങൾ ഏറെക്കാലമായിട്ടും പൂർത്തിയായില്ല. ഇത് ജനങ്ങൾക്ക് ഏറെ ദുരിതമാണ് വരുത്തി വെച്ചത്.

ഇക്കാര്യത്തിൽ അനാസ്ഥ കാണിക്കുന്ന കരാറുകാരനെ മാറ്റണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇപ്പോൾ തുടർ ജോലികൾ സ്തംഭനാവസ്ഥയിലാണ്. ടൗണിലെ ഗതാഗതവും, കാൽനട യാത്രയും ഏറെ പ്രയാസമാണ്.

നവീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അധികൃതർ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ജമാൽ പാറക്കൽ അധ്യക്ഷത വഹിച്ചു. കെ.ഹരീന്ദ്രൻ, വി. നാണു, ഷാഹിന ഗഫൂർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/87469/must-resume-town-renovation-work-should-resume)