---
title: "സഹായ നിധി; സ്കോളർഷിപ്പ് പ്രഖ്യാപന മീറ്റ് നടത്തി."
english_title: "Relief Fund; Scholarship announcement meet was held."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/87505/relief-fund-scholarship-announcement-meet-was-held"
published_at: "2022-12-27T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aacb69c932f_class.jpg"
keywords: []
---

# സഹായ നിധി; സ്കോളർഷിപ്പ് പ്രഖ്യാപന മീറ്റ് നടത്തി.

> **Lead Summary:** **കുറ്റ്യാടി:** എംബിബിഎസ് പഠനത്തിന് അയൽ സംസ്ഥാനത്ത് അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥിക്ക് സഹായം കൈമാറി. എം.ബി.ബി.എസ്.കോഴ്സിന് കേരളത്തിന് പുറത്തുള്ള കോളേജിൽ അഡ്മിഷൻ ലഭിച്ച അടുക്കത്തെ വിദ്യാർഥിക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.

## Article Content

**കുറ്റ്യാടി:** എംബിബിഎസ് പഠനത്തിന് അയൽ സംസ്ഥാനത്ത് അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥിക്ക് സഹായം കൈമാറി. എം.ബി.ബി.എസ്.കോഴ്സിന് കേരളത്തിന് പുറത്തുള്ള കോളേജിൽ അഡ്മിഷൻ ലഭിച്ച അടുക്കത്തെ വിദ്യാർഥിക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.

ക്രസന്റ് എഡ്യുക്കേഷണൽ & കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് പഠനം പൂർത്തീയാകുന്നത് വരെ നൽകുന്ന സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപനം നടത്തിയത്. സ്കോളർഷിപ്പിന്റെ ആദ്യ ഗഡു കെ.ടി.അബ്ദുൽ ലത്തീഫ് വാർഡ് മെമ്പർ ടി.പി.ആലിക്ക് കൈമാറി.

ജമാൽ പാറക്കൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ സമീറ ബഷീർ,മൊയ്തു കണ്ണൻകോടൻ,വി. സൂപ്പി,കെ.സി.അസ്ലം,വി.കെ. കുഞ്ഞബ്ദുള്ള,ടി.കെ.അഷ്റഫ്,അസ്ലം മുപ്പറ്റ, വി.മുബാറക്,കെ.കെ.മുഹമ്മദ് ഷരീഫ്, സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/87505/relief-fund-scholarship-announcement-meet-was-held)