---
title: "കുറ്റ്യാടിയിൽ സെമിനാർ; വിദ്യാഭ്യാസ നയം ചർച്ച ചെയ്തു."
english_title: "Seminar at Kutyati; Education policy was discussed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/87527/seminar-at-kutyati-education-policy-was-discussed"
published_at: "2022-12-27T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aadeef4c85a_class_pic.jpg"
keywords: []
---

# കുറ്റ്യാടിയിൽ സെമിനാർ; വിദ്യാഭ്യാസ നയം ചർച്ച ചെയ്തു.

> **Lead Summary:** **കുറ്റ്യാടി**:ദേശീയ വിദ്യാഭ്യാസ നയവും കേരളത്തിൽ നടക്കുന്ന പാഠ്യ പദ്ധതി പരിഷ്കരണവും സംബന്ധിച്ച ജനകീയ സെമിനാർ തുടങ്ങി. സിറ്റിസൺസ് ഫോറം ഫോർ പീസ് & ജസ്റ്റിസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സെമിനാർ.

## Article Content

**കുറ്റ്യാടി**:ദേശീയ വിദ്യാഭ്യാസ നയവും കേരളത്തിൽ നടക്കുന്ന പാഠ്യ പദ്ധതി പരിഷ്കരണവും സംബന്ധിച്ച ജനകീയ സെമിനാർ തുടങ്ങി. സിറ്റിസൺസ് ഫോറം ഫോർ പീസ് & ജസ്റ്റിസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സെമിനാർ.

വൈകിട്ട് മൂന്ന് മണിക്ക് കുറ്റ്യാടി എം.ഐ.പി.യു.പി. സ്കൂൾ ഹാളിൽ നടന്ന സെമിനാറിൽ വിവിധ വിഷയങ്ങളെക്കുറിച്ച് ഗഹനമായ ചർച്ച നടത്തി. സമഗ്ര ശിക്ഷ കേരളം ജില്ല പ്രോജക്റ്റ്‌ കോ- ഓഡിനേറ്റർ ഡോ.എ.കെ.അബ്ദുൾ ഹക്കീം,ആൾ ഇന്ത്യ സേവ് എജുക്കേഷൻ കമ്മിറ്റി വൈസ് ചെയർമാൻ ഷാജർ ഖാൻ എന്നിവർ പങ്കെടുത്തു.

കേന്ദ്രസർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിൽ വിശദമായ ചർച്ച നടത്തി. ചോദ്യോത്തര സെഷനും ഉണ്ടായിരിന്നു. വിശദീകരണ യോഗത്തിൽ പ്രൊഫ: വി.കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.

ടി. നാരായണൻ വട്ടോളി, മൊയ്തു കണ്ണൻകോടൻ, സി.കെ. കരുണാകരൻ, ജമാൽ പാറക്കൽ, പന്മനാഭൻ പാലേരി, ടി. നാസർ, ടി.കെ.പ്രമോദ്, സി.കെ.അബ്ദുൽ ഹമീദ്, പി. അബ്ദുൽ മജീദ്,അസീസ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/87527/seminar-at-kutyati-education-policy-was-discussed)