---
title: "പത്താം ബാച്ച്; വാഗ്ഭടാനന്ദ എഡ്യൂ പ്രൊജക്റ്റ് തുടങ്ങി"
english_title: "10th batch; Vagbhatananda Edu project started"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/87543/10th-batch-vagbhatananda-edu-project-started"
published_at: "2022-12-27T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aafb9ee5266_kunjammedkutty.jpg"
keywords: []
---

# പത്താം ബാച്ച്; വാഗ്ഭടാനന്ദ എഡ്യൂ പ്രൊജക്റ്റ് തുടങ്ങി

> **Lead Summary:** **കുറ്റ്യാടി: **വാഗ്ഭടാനന്ദ എഡ്യൂ പ്രൊജക്റ്റിന്റെ പത്താം ബാച്ച് തുടങ്ങി. ഊരാളുങ്കൾ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിദ്യാഭ്യാസ പദ്ധതിയാണ് വാഗ്ഭടാനന്ദ എഡ്യൂ പ്രൊജക്റ്റ്.

## Article Content

**കുറ്റ്യാടി: **വാഗ്ഭടാനന്ദ എഡ്യൂ പ്രൊജക്റ്റിന്റെ പത്താം ബാച്ച് തുടങ്ങി. ഊരാളുങ്കൾ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിദ്യാഭ്യാസ പദ്ധതിയാണ് വാഗ്ഭടാനന്ദ എഡ്യൂ പ്രൊജക്റ്റ്.

പത്താമത് ബാച്ചിന്റെ ഉദ്ഘാടനം കുറ്റ്യാടിയിൽ എംഎൽഎ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. സാമൂഹ്യ പരിഷ്കർത്താവും, വിദ്യാഭ്യാസ പ്രവർത്തകനും, യു.എൽ. സി.സി സ്ഥാപകനുമായ വാഗ്ഭടാനന്ദന്റെ സ്മരണക്കു വേണ്ടി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണിത്.

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ നിന്നും മത്സര പരീക്ഷകളിലൂടെ തെരഞ്ഞെടുക്കപ്പെട്ട 250 വിദ്യാർത്ഥികളാണ് ഈ പദ്ധതിയുടെ ഭാഗമായുള്ളത്.

സീ ഗേറ്റ് ചെയർമാൻ എ.സൽമാൻ അധ്യക്ഷത വഹിച്ചു. യു.എൽ എജുക്കേഷൻ പ്രോജക്ട് ഡയറക്ടർ ഡോ: സന്ദേഷ് പദ്ധതി വിശദീകരിച്ചു.

പ്രോജക്ട് കോ-ഓർഡിനേറ്റർ പി കെ സോമൻ, ഷംസുദ്ദീൻ, ജമാൽ പാറക്കൽ, സി.വി കുഞ്ഞബ്ദുള്ള സംസാരിച്ചു. ഷമീം കണ്ണോത്ത് സ്വാഗതവും ഫാസിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/87543/10th-batch-vagbhatananda-edu-project-started)