---
title: "കുറ്റ്യാടിയിൽ അപകടം; മിനി ബസ് അപകടത്തിൽപ്പെട്ട്  9 പേർക്ക് പരിക്ക്."
english_title: "Danger in kuttiadi; 9 people injured in mini bus accident"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/87668/danger-in-kuttiadi-9-people-injured-in-mini-bus-accident "
published_at: "2022-12-28T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac04e7efe14_accident_kuttiadi.jpg"
keywords: []
---

# കുറ്റ്യാടിയിൽ അപകടം; മിനി ബസ് അപകടത്തിൽപ്പെട്ട്  9 പേർക്ക് പരിക്ക്.

> **Lead Summary:** **കുറ്റ്യാടി**: കുറ്റ്യാടി നരിക്കൂട്ടും ചാലിൽ ടൂറിസ്റ്റ് മിനി ബസ് അപകടത്തിൽപ്പെട്ട് 9 പേർക്ക് പരിക്ക്. ഇന്നലെ രാത്രിയോടെയാണ് സംഭവം. കുറ്റ്യാടിയിൽ നിന്നും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് തെറ്റായ ദിശയിൽ കയറി വന്ന ബൈക്കിനെ വെട്ടിക്കുന്നതിനിടെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.

## Article Content

**കുറ്റ്യാടി**: കുറ്റ്യാടി നരിക്കൂട്ടും ചാലിൽ ടൂറിസ്റ്റ് മിനി ബസ് അപകടത്തിൽപ്പെട്ട് 9 പേർക്ക് പരിക്ക്. ഇന്നലെ രാത്രിയോടെയാണ് സംഭവം. കുറ്റ്യാടിയിൽ നിന്നും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് തെറ്റായ ദിശയിൽ കയറി വന്ന ബൈക്കിനെ വെട്ടിക്കുന്നതിനിടെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.

ബൈക്ക് ഓടിച്ചയാൾക്കെതിരെ കേസെടുക്കാൻ കുറ്റ്യാടി പോലീസ് തയ്യാറായില്ലെന്നാരോപിച്ച് സംഘടിച്ചെത്തിയ ടൂറിസ്റ്റ് ടാക്സി ജീവനക്കാർ കുറ്റ്യാടി താലൂക്ക് ആശുപത്രി പരിസരത്ത് പോലീസിനെതിരെ പ്രതിഷേധിച്ചു. ബൈക്കോടിച്ച യുവാവിനെ ആശുപത്രിയിൽ വച്ച് പോലീസ് ഓട്ടോയിൽ കയറ്റി വീട്ടിലേക്ക് പോകാൻ പറഞ്ഞപ്പോൾ തൊഴിലാളികൾ ഓട്ടോ തടഞ്ഞിട്ടു.

യുവാവിന്റെ മെഡിക്കൽ പരിശോധന നടപടി പൂർത്തിയാക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധങ്ങൾക്കിടയിൽ ഇയാളെ പോലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഇക്കാര്യത്തിൽ ആവശ്യമായ എല്ലാം നടപടികളും ചെയ്യുമെന്ന് കുറ്റ്യാടി പോലീസ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/87668/danger-in-kuttiadi-9-people-injured-in-mini-bus-accident )