---
title: "കുറ്റ്യാടി - ഉള്ള്യേരി റോഡ് ; നവീകരണം വേഗത്തിലാക്കണം."
english_title: "Kuttyadi - Ullyeri Road; Innovation must be accelerated."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/87672/kuttyadi-ullyeri-road-innovation-must-be-accelerated"
published_at: "2022-12-28T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac063271987_k_ulliyeri_card.jpg"
keywords: []
---

# കുറ്റ്യാടി - ഉള്ള്യേരി റോഡ് ; നവീകരണം വേഗത്തിലാക്കണം.

> **Lead Summary:** **കുറ്റ്യാടി**: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന കുറ്റ്യാടി മുതൽ ഉള്ള്യേരി വരെയുള്ള റോഡ് വികസനം ഉടൻ യാഥാർത്ഥ്യമാക്കണം. മലബാർ ഡെവലപ്മെന്റ് ഫോറം കുറ്റ്യാടി ചാപ്റ്റർ ഭാരവാഹികളുടെ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

## Article Content

**കുറ്റ്യാടി**: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന കുറ്റ്യാടി മുതൽ ഉള്ള്യേരി വരെയുള്ള റോഡ് വികസനം ഉടൻ യാഥാർത്ഥ്യമാക്കണം. മലബാർ ഡെവലപ്മെന്റ് ഫോറം കുറ്റ്യാടി ചാപ്റ്റർ ഭാരവാഹികളുടെ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

മഴ മൂലം റോഡ് പല സ്ഥലത്തും, കുണ്ടും, കുഴിയും, മറ്റു കേട് പാടുകളും സംഭവിച്ചിരിക്കുകയാണ്. പൊതു ഗതാഗതത്തിന് ഇത് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നാളികേരത്തിന്റെ തലസ്ഥാനമായ കുറ്റ്യാടിയെ സംബന്ധിച്ചിടത്തോളം കർഷകർക്കും, വ്യാപാരികൾക്കും റോഡിന്റെ ശോചനീയാവസ്ഥ ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്.

യോഗത്തിൽ ജമാൽ പാറക്കൽ അധ്യക്ഷത വഹിച്ചു. ഒ.വി. ലത്തീഫ്, കെ.ഹരീന്ദ്രൻ, വി. നാണു, ഷാഹിന ഗഫൂർ, സി. സുബൈർ സംസാരിച്ചു. ഇടക്കാല നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടത്തി ഗതാഗതം സുഗമമാക്കണമെന്നാവശ്യപ്പെട്ട് സംഘടന പൊതു മരാമത്ത് അധികൃതർക്ക് നിവേദനം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/87672/kuttyadi-ullyeri-road-innovation-must-be-accelerated)