---
title: "വേണം കളിക്കാനൊരിടം; കായക്കൊടി ഗ്രാമപഞ്ചായത്തിലെ പുഴയോരം ചേർന്ന് കളിസ്ഥലം വേണം "
english_title: "Need a place to play; We need a playground along the river bank of Kayakodi Gram Panchayat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/87735/need-a-place-to-play-we-need-a-playground-along-the-river-bank-of-kayakodi-gram-panchayat"
published_at: "2022-12-28T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac57a1d0473_play_ground.jpg"
keywords: []
---

# വേണം കളിക്കാനൊരിടം; കായക്കൊടി ഗ്രാമപഞ്ചായത്തിലെ പുഴയോരം ചേർന്ന് കളിസ്ഥലം വേണം 

> **Lead Summary:** **കുറ്റ്യാടി: **കായക്കൊടി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡായ തളീക്കരയിൽ പുഴയോട് ചേർന്ന് കളിസ്ഥലം പുനർനിർമ്മിക്കണമെന്ന ആവിശ്യം ശക്തമാകുന്നു. നേരത്തെ കുറ്റ്യാടി പുഴയുടെ ഓരത്ത് കളിക്കാനൊരിടം കുട്ടികൾക്കുണ്ടായിരുന്നു.

## Article Content

**കുറ്റ്യാടി: **കായക്കൊടി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡായ തളീക്കരയിൽ പുഴയോട് ചേർന്ന് കളിസ്ഥലം പുനർനിർമ്മിക്കണമെന്ന ആവിശ്യം ശക്തമാകുന്നു. നേരത്തെ കുറ്റ്യാടി പുഴയുടെ ഓരത്ത് കളിക്കാനൊരിടം കുട്ടികൾക്കുണ്ടായിരുന്നു.

പക്ഷേ, 2018ലെയും 2019 ലെയും തുടർച്ചയായ പ്രളയങ്ങൾ കുറ്റ്യാടി പുഴയിലെ തളീക്കര പുഴയോരത്ത് മണ്ണൊലിക്കുകയും പുഴയിലേക്ക് പാർശ്വഭാഗങ്ങൾ ഇടിഞ്ഞു പോവുകയുമാണുണ്ടായത്. ഇത് കുട്ടികളുടെ കളിക്കാനുള്ള സ്വപ്നം കൂടിയാണ് അലിഞ്ഞുപോയത്.

പ്രധാനമായും പുഴയുടെ തീരം സംരക്ഷണഭിത്തിയാൽ സംരക്ഷിച്ചു കഴിഞ്ഞാൽ ഒരു പരിധിവരെ മണ്ണൊലിപ്പ് തടയാൻ സാധിക്കും. ഇക്കാര്യത്തിൽ കായക്കൊടി ഗ്രാമപഞ്ചായത്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാൽ, കളിസ്ഥലമില്ല എന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുവാൻ സാധിക്കും.

കുട്ടികൾക്ക് കളിക്കാൻ സ്ഥലമില്ലാത്തതിനാൽ സ്വകാര്യ വ്യക്തികളുടെ പാടത്തും പറമ്പിലുമൊക്കെയായാണ് കളിക്കുന്നത്. നദീ തട സംരക്ഷണം നിയമം പ്രായോഗികമായാൽ രണ്ട് പ്രയോജനങ്ങളാണ് നാട്ടുകാർക്ക് ലഭ്യമാകുക. പുഴയെ പ്രളയത്തിൽ നിന്നും അനധികൃത കയ്യേറ്റത്തിൽ നിന്നും സംരക്ഷിക്കുവാൻ സാധിക്കും.

അതുവഴി പുഴയുടെ ഓരം ചേർന്നുകൊണ്ട് കുട്ടികൾക്ക് ഉഷാറായി കളിക്കുവാനും സാധിക്കും. ഇക്കാര്യത്തിൽ തളീക്കരയിലെ സാമൂഹിക കലാ- കായിക സാംസ്കാരിക സംഘടനകളെല്ലാം ഒറ്റക്കെട്ടാണ്.

സംരക്ഷണഭിത്തിയാൽ പുഴ സംരക്ഷിക്കപ്പെട്ടാൽ പുതുതായി സ്ഥാപിക്കാൻ പോകുന്ന ഗ്രൗണ്ടിന് എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നതായി ഡാസ്ലിംഗ് ആർട്സ് & സ്പോർട്സ് ക്ലബ് തളീക്കരയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/87735/need-a-place-to-play-we-need-a-playground-along-the-river-bank-of-kayakodi-gram-panchayat)