---
title: "മാഷിന്റെ പേരക്കുട്ടി; പേരക്കുട്ടിയുടെ റെക്കോർഡിൽ അഭിമാനമായി."
english_title: "grandson of Mash; Proud of grandson's record."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/87864/grandson-of-mash-proud-of-grandsons-record"
published_at: "2022-12-29T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ad92344e178_RECORD.jpg"
keywords: []
---

# മാഷിന്റെ പേരക്കുട്ടി; പേരക്കുട്ടിയുടെ റെക്കോർഡിൽ അഭിമാനമായി.

> **Lead Summary:** **കുറ്റ്യാടി: **അപ്രതീക്ഷിതമായെത്തിയ നേട്ടത്തിൽ ആഹ്ലാദിക്കുകയാണ് കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ വീട്ടുകാർ. 2021ൽ എംഎൽഎ ആയതിനു ശേഷം വൻ വികസനക്കുതിപ്പോടെ കുറ്റ്യാടി മുന്നേറുമ്പോൾ തൻ്റെ വീട്ടിൽ നിന്നും പിഞ്ചോമന റെക്കോർഡിന് ഉടമയായിരിക്കുന്നു.

## Article Content

**കുറ്റ്യാടി: **അപ്രതീക്ഷിതമായെത്തിയ നേട്ടത്തിൽ ആഹ്ലാദിക്കുകയാണ് കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ വീട്ടുകാർ. 2021ൽ എംഎൽഎ ആയതിനു ശേഷം വൻ വികസനക്കുതിപ്പോടെ കുറ്റ്യാടി മുന്നേറുമ്പോൾ തൻ്റെ വീട്ടിൽ നിന്നും പിഞ്ചോമന റെക്കോർഡിന് ഉടമയായിരിക്കുന്നു.

കുറ്റ്യാടി എംഎൽഎ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ പേര മകൾക്കാണ് ഈ പ്രശസ്തി. അഞ്ചു മിനിറ്റുള്ളിൽ 9 പ്രാവശ്യം മൂന്നക്ക സംഖ്യകളുടെ കൂട്ടലും മൂന്നുപ്രാവശ്യം രണ്ടക്ക സംഖ്യകളുടെ കുറയ്ക്കലും എന്ന മത്സരത്തിലാണ് പേരമകളായ നൈലു അഹമ്മദിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരത്തിന് അർഹയായത്.

വളരെ ചെറിയ പ്രായത്തിൽ തന്നെ അപൂർവ നേട്ടം കൈവരിച്ച ഈ പിഞ്ചു മകൾക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചിരിക്കുകയാണ് കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/87864/grandson-of-mash-proud-of-grandsons-record)