---
title: "തണലിലൂടെ അനുഭവം; എടച്ചേരി തണലിലൂടെ തണലാകാൻ."
english_title: "Experience through shadow; To be shaded by edacheri shade."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/87885/experience-through-shadow-to-be-shaded-by-edacheri-shade"
published_at: "2022-12-29T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63adabb8ba4fa_edacheri.jpg"
keywords: []
---

# തണലിലൂടെ അനുഭവം; എടച്ചേരി തണലിലൂടെ തണലാകാൻ.

> **Lead Summary:** **കുറ്റ്യാടി:**അടുക്കത്ത് എം.എ.എം.യു പി സ്കൂളിലെ സ്കൗട്ട്, ഗൈഡ്, ജെ.ആർ.സി വിദ്യാർത്ഥികൾ എടച്ചേരി തണൽ സന്ദർശിച്ചു. അവധിക്കാലം സമൂഹ നന്മക്കായി ഉപയോഗപ്പെടുത്തി നടത്തിയ എടച്ചേരി തണൽ സന്ദർശനം അനുഭവങ്ങളുടെ പെരുമഴ സമ്മാനിച്ചു.

## Article Content

**കുറ്റ്യാടി:**അടുക്കത്ത് എം.എ.എം.യു പി സ്കൂളിലെ സ്കൗട്ട്, ഗൈഡ്, ജെ.ആർ.സി വിദ്യാർത്ഥികൾ എടച്ചേരി തണൽ സന്ദർശിച്ചു. അവധിക്കാലം സമൂഹ നന്മക്കായി ഉപയോഗപ്പെടുത്തി നടത്തിയ എടച്ചേരി തണൽ സന്ദർശനം അനുഭവങ്ങളുടെ പെരുമഴ സമ്മാനിച്ചു.

കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.അവർ ശേഖരിച്ച സമ്മാനങ്ങൾ തണൽ അന്തേവാസികൾക്ക് കൈമാറി.ഇത്തരം വൃദ്ധസദനങ്ങൾ ഇനിയുള്ള നാളുകളിൽ ഉണ്ടാകരുതേ എന്ന പ്രാർത്ഥനയുമായാണ് വിദ്യാർത്ഥികൾ തണലിൽ നിന്നും മടങ്ങിയത്.

വാർഡ് മെമ്പർ ടി.പി.ആലി,പി. ടി.എ.പ്രസിഡന്റ്‌ മുഹമ്മദ്ശരീഫ് മാസ്റ്റർ എന്നിവർ സംഘത്തെ യാത്രയയച്ചു. ഹെഡ്മിസ്ട്രെസ് കെ. സി.സുമതി, അധ്യാപകരായ അജേഷ്,സാജിദ്, സൗഫി താഴെക്കണ്ടി, നസീറ,ഷീബ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/87885/experience-through-shadow-to-be-shaded-by-edacheri-shade)