---
title: "നാട് ഭീതിയിൽ ; മുള്ളമ്പത്ത് കാട്ടുപന്നിയുടെ അക്രമം വീട്ടമ്മ ആശുപത്രിയിൽ "
english_title: "The land is in fear. Mullambat wild boar violence housewife hospital "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/8789/the-land-is-in-fear-mullambat-wild-boar-violence-housewife-hospital"
published_at: "2021-11-03T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6182c28019c98_indira.jpg"
keywords: []
---

# നാട് ഭീതിയിൽ ; മുള്ളമ്പത്ത് കാട്ടുപന്നിയുടെ അക്രമം വീട്ടമ്മ ആശുപത്രിയിൽ 

> **Lead Summary:** **കുറ്റ്യാടി: **രാത്രി മാത്രമല്ല ,പകലും രക്ഷയില്ല. കാട്ടുപന്നിയുടെ അഴിഞ്ഞാട്ടത്തിൽ വിറങ്ങലിച്ച് മലയോര ഗ്രാമങ്ങൾ .മുള്ളമ്പത്ത് ഭീതി പരത്തി കാട്ടുപന്നിയുടെ അക്രമം. വീട്ട് മുറ്റത്ത് മത്സ്യം മുറിച്ചു കൊണ്ടിരുന്ന സ്ത്രീയേയും കാട്ടുപന്നി അക്രമിച്ചു. പൂഞ്ഞോളി മീത്തൽ ഇന്ദിര യ്ക്കാണ് സാരമായ പരിക്ക് പറ്റിയത്. ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കുറ്റ്യാടി: **രാത്രി മാത്രമല്ല ,പകലും രക്ഷയില്ല. കാട്ടുപന്നിയുടെ അഴിഞ്ഞാട്ടത്തിൽ വിറങ്ങലിച്ച് മലയോര ഗ്രാമങ്ങൾ .മുള്ളമ്പത്ത് ഭീതി പരത്തി കാട്ടുപന്നിയുടെ അക്രമം. വീട്ട് മുറ്റത്ത് മത്സ്യം മുറിച്ചു കൊണ്ടിരുന്ന സ്ത്രീയേയും കാട്ടുപന്നി അക്രമിച്ചു. പൂഞ്ഞോളി മീത്തൽ ഇന്ദിര യ്ക്കാണ് സാരമായ പരിക്ക് പറ്റിയത്. ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പീടികതൊഴിലാളിയായ കുമാരൻ്റെ ഭാര്യയാണ് .മുള്ളമ്പത്ത് ടൗണിനടുത്തെ വീട്ടിൽ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ടൗണിലും പരിസരത്തും കൂറ്റൻ പന്നി ഭീതി പരത്തിയത്. ഒരു കാൽ നടയാത്രക്കാരനായ മധ്യവയസ്കന് നേരെയും അക്രമ ശ്രമം ഉണ്ടായി. ഒരു കുട്ടിക്ക് പിറകെയും പന്നി ഓടി. വീടിൻ്റെ പിറകിലിരുന്ന് മത്സ്യം മുറിക്കുന്നതിനിടെയാണ് ഇന്ദിരയുടെ പിറക് വശത്ത് കുത്തിപ്പരിക്കേൽപ്പിച്ചത്. നരിപ്പറ്റ പഞ്ചായത്തിൽ വ്യാപകമായി കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നുണ്ട്. ഇതിനിടെയാണ് മനുഷ്യർക്ക് നേരെയും അക്രമം ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/8789/the-land-is-in-fear-mullambat-wild-boar-violence-housewife-hospital)