---
title: "ഖാദി മേള; പുതുവത്സര ഖാദി മേളയ്ക്ക് തുടക്കം"
english_title: "Khadi Mela; New Year Khadi Mela begins newpost"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/87966/khadi-mela-new-year-khadi-mela-begins-newpost"
published_at: "2022-12-30T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ae8633e8d0b_GHADHI_PIC_2.jpg"
keywords: []
---

# ഖാദി മേള; പുതുവത്സര ഖാദി മേളയ്ക്ക് തുടക്കം

> **Lead Summary:** **കുറ്റ്യാടി:** ഖാദി ഗ്രാമ വ്യവസായ ബോർഡ് കുറ്റ്യാടിയിൽ പുതുവത്സര ഖാദി മേള ആരംഭിച്ചു. പഴയ ബസ് സ്റ്റാൻഡിലെ അർബൻ ബാങ്ക് കെട്ടിടത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.ടി നഫീസ മേള ഉദ്ഘാടനം ചെയ്തു. ഖാദി പ്രൊജക്റ്റ് ഓഫീസർ കെ.ഷിബി അധ്യക്ഷത വഹിച്ചു.

## Article Content

**കുറ്റ്യാടി:** ഖാദി ഗ്രാമ വ്യവസായ ബോർഡ് കുറ്റ്യാടിയിൽ പുതുവത്സര ഖാദി മേള ആരംഭിച്ചു. പഴയ ബസ് സ്റ്റാൻഡിലെ അർബൻ ബാങ്ക് കെട്ടിടത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.ടി നഫീസ മേള ഉദ്ഘാടനം ചെയ്തു. ഖാദി പ്രൊജക്റ്റ് ഓഫീസർ കെ.ഷിബി അധ്യക്ഷത വഹിച്ചു.

ശ്രീജേഷ് ഊരത്ത് ആദ്യ വില്പന ഏറ്റുവാങ്ങി. ടി സുരേഷ് ബാബു വി പ്രകാശൻ കെ ശോഭ എ എം ശ്രീജേഷ് പി. സൈനബ സംസാരിച്ചു. വിവിധ ഖാദി ഉൽപ്പന്നങ്ങളും ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളും സർക്കാർ റിബേറ്റോട് കൂടി ലഭ്യമാണ്. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പ്രത്യേക വായ്പ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. മേള ജനുവരി 15 വരെ തുടരും

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/87966/khadi-mela-new-year-khadi-mela-begins-newpost)