---
title: "കുറ്റ്യാടി ജയന്റ്സിന് പുതുമോടി."
english_title: "Kuttyadi jiants have a fresh start."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/88067/kuttyadi-jiants-have-a-fresh-start"
published_at: "2022-12-30T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aefb85319ee_jiants_pic.jpg"
keywords: []
---

# കുറ്റ്യാടി ജയന്റ്സിന് പുതുമോടി.

> **Lead Summary:** **കുറ്റ്യാടി: **ദേശീയ സാമൂഹ്യ സംഘടനയായ ജയന്റ്സ് ഇന്റർനാഷണൽ കുറ്റ്യാടി ചാപ്റ്ററിന് പുതുമോടി. പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. പരിപാടിയിൽ ജമാൽ കോരങ്കോട്ട് അധ്യക്ഷത വഹിച്ചു.

## Article Content

**കുറ്റ്യാടി: **ദേശീയ സാമൂഹ്യ സംഘടനയായ ജയന്റ്സ് ഇന്റർനാഷണൽ കുറ്റ്യാടി ചാപ്റ്ററിന് പുതുമോടി. പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. പരിപാടിയിൽ ജമാൽ കോരങ്കോട്ട് അധ്യക്ഷത വഹിച്ചു.

മയക്കു മരുന്നെതിരെയുള്ള പ്രവർത്തനങ്ങളിൽ സജീവമാകുക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപൃതരാവുക, വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകുക, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് അവരെ ക്ഷണിക്കുക, തുടങ്ങിയ പരിപാടികൾ ആസൂത്രണം ചെയ്യുവാൻ സംഘടന തീരുമാനിച്ചു.

കെ.ഹരീന്ദ്രൻ, ജമാൽ പാറക്കൽ, കെ. പ്രമോദ്, കെ.എം.രജീഷ്,പി.ടി. സുരേന്ദ്രൻ സംസാരിച്ചു. ഭാരവാഹികളായി ഷാഹിന ഗഫൂർ (പ്രസിഡണ്ട്),ലേഖ ഹരീന്ദ്രൻ (വൈസ് പ്രസിഡണ്ട്),ബിന്ദു സുരേഷ് ബാബു (ജനറൽ സെക്രട്ടറി),ബിനി ദിനേശ്, സൗദ ജമാൽ (ജോയിന്റ് സെക്രട്ടറിമാർ),ഷിജിന രജീഷ് (ട്രഷറർ) ചുമതലയേറ്റു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/88067/kuttyadi-jiants-have-a-fresh-start)