---
title: "ഫ്യൂസ് പോയി; ലൈൻമാന്റെ ഫ്യൂസ് ഊരി"
english_title: "The fuse is gone; The lineman's fuse was blown"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/88254/the-fuse-is-gone-the-linemans-fuse-was-blown"
published_at: "2022-12-31T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b05829267b0_fuse_card.jpg"
keywords: []
---

# ഫ്യൂസ് പോയി; ലൈൻമാന്റെ ഫ്യൂസ് ഊരി

> **Lead Summary:** **കുറ്റ്യാടി: **ഫ്യൂസ് പോയപ്പോൾ ലൈൻമാന്റെ ഫ്യൂസ് ഊരി പോലീസ്. ട്രാൻസ്ഫോർമറിൽ നിന്ന് ഫ്യൂസ് മോഷ്ടിച്ച കേസിൽ കെഎസ്ഇബി ജീവനക്കാരൻ അറസ്റ്റിൽ. കുറ്റ്യാടി മുണ്ടേശ്വരത്തെ വിനോദ് കുമാറാണ് അറസ്റ്റിലായത്. ഡിസംബർ 10നാണ് കേസിനാസ്പദമായ സംഭവം.

## Article Content

**കുറ്റ്യാടി: **ഫ്യൂസ് പോയപ്പോൾ ലൈൻമാന്റെ ഫ്യൂസ് ഊരി പോലീസ്. ട്രാൻസ്ഫോർമറിൽ നിന്ന് ഫ്യൂസ് മോഷ്ടിച്ച കേസിൽ കെഎസ്ഇബി ജീവനക്കാരൻ അറസ്റ്റിൽ. കുറ്റ്യാടി മുണ്ടേശ്വരത്തെ വിനോദ് കുമാറാണ് അറസ്റ്റിലായത്. ഡിസംബർ 10നാണ് കേസിനാസ്പദമായ സംഭവം.

ഊരത്തും, വളയന്നൂരിലുമുള്ള രണ്ട് ട്രാൻസ്ഫോർമറുകളിൽ നിന്നായി 6 ഫ്യൂസ് ആണ് പ്രതി മോഷ്ടിച്ചത്. എസ് ഐ ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പെരുവണ്ണാമുഴിയിലും, തൊട്ടിൽപ്പാലത്തും സമാന കേസ് ഉണ്ടെന്ന് എസ്.ഐ പറഞ്ഞു. കൂമ്പാറ സെക്ഷൻ പരിധിയിലെ ലൈൻമാനാണ് വിനോദ് കുമാർ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/88254/the-fuse-is-gone-the-linemans-fuse-was-blown)