---
title: "ഇന്ന് സംസ്കാരം; മനസ്സ് പൊട്ടി മണിയൂർ താഴെ"
english_title: "Culture today; Mind broke Maniyur below"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/88431/culture-today-mind-broke-maniyur-below"
published_at: "2023-01-02T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b245ca34b79_death_pic_k.jpg"
keywords: []
---

# ഇന്ന് സംസ്കാരം; മനസ്സ് പൊട്ടി മണിയൂർ താഴെ

> **Lead Summary:** **കക്കട്ടിൽ: **നാടിന്റെ നൊമ്പരമായി അമ്മയുടെയും കുഞ്ഞിന്റെയും മരണം. കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ മണിയൂർ താഴെ ഗ്രാമം കേഴുകയാണ്. നടുവിലക്കണ്ടിയിൽ ഷിബിന്റെ ഭാര്യ വിസ്മയെയും ഏഴുമാസം പ്രായമായ കുഞ്ഞിനെയുമാണ് വീടിനടുത്തുള്ള പൊതു കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

## Article Content

**കക്കട്ടിൽ: **നാടിന്റെ നൊമ്പരമായി അമ്മയുടെയും കുഞ്ഞിന്റെയും മരണം. കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ മണിയൂർ താഴെ ഗ്രാമം കേഴുകയാണ്. നടുവിലക്കണ്ടിയിൽ ഷിബിന്റെ ഭാര്യ വിസ്മയെയും ഏഴുമാസം പ്രായമായ കുഞ്ഞിനെയുമാണ് വീടിനടുത്തുള്ള പൊതു കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

നാദാപുരം ഫയർഫോഴ്സ് മൃതദേഹം പുറത്തെടുത്ത് കുറ്റ്യാടി മോർച്ചറിയിലേക്ക് മാറ്റി. കുറ്റ്യാടി പോലീസ് ഇൻക്വസ്റ്റ് നടത്തിയതിനുശേഷം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മരണ വിവരമറിഞ്ഞ ഉടനെ കുറ്റ്യാടി എം.എൽ.എ കെ. പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ റീത്ത, വാർഡ് മെമ്പർ ആർ.കെ റിൻസി, രാഷ്ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ, നാട്ടുകാർ സ്ഥലത്തെത്തി. സംസ്കാരം ഇന്ന് നടക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/88431/culture-today-mind-broke-maniyur-below)