---
title: "രാജ്യത്ത് വേർതിരിവ് ഉണ്ടാക്കാനുള്ള ശ്രമം ജനം തിരിച്ചറിയണം- അഡ്വ: കെ.എൻ എ ഖാദർ "
english_title: "People should recognize the attempt to create division in the country- Adv: KNA Khader"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/89498/people-should-recognize-the-attempt-to-create-division-in-the-country-adv-kna-khader"
published_at: "2023-01-10T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bda58690be5_kuttyadi.jpg"
keywords: []
---

# രാജ്യത്ത് വേർതിരിവ് ഉണ്ടാക്കാനുള്ള ശ്രമം ജനം തിരിച്ചറിയണം- അഡ്വ: കെ.എൻ എ ഖാദർ 

> **Lead Summary:** **കുറ്റ്യാടി : **രാജ്യത്ത് അപകടകരമായ അവസ്ഥ സൃഷ്ടിച്ച് പരസ്പരം വേർതിരിവ് ഉണ്ടാക്കാനുള്ള ശ്രമം ജനം തിരിച്ചറിയണമെന്ന് മുൻ എം.എൽ എ കെ.എൻ എ ഖാദർ.

## Article Content

**കുറ്റ്യാടി : **രാജ്യത്ത് അപകടകരമായ അവസ്ഥ സൃഷ്ടിച്ച് പരസ്പരം വേർതിരിവ് ഉണ്ടാക്കാനുള്ള ശ്രമം ജനം തിരിച്ചറിയണമെന്ന് മുൻ എം.എൽ എ കെ.എൻ എ ഖാദർ.

രാജ്യത്ത് വിദ്വേഷ പ്രചരണം നടത്തി സംഘ് പരിവാറും കേന്ദ്ര ഗവൺമെൻ്റും ഒരു ഭാഗത്തും, കലോത്സവത്തിൽ പോലും വർഗീയത പ്രചരിപ്പിച്ച് സംസ്ഥാന സർക്കാറും പ്രവർത്തിക്കുമ്പോൾ അപകടം തിരിച്ചറിഞ്ഞ് ജനസമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

ഭക്ഷണത്തിൽ പോലും വേർതിരിവ് കാണിക്കുന്നവർ കേരളീയ സമൂഹം കാത്ത് സൂക്ഷിച്ച പൈതൃകങ്ങളെ തകർക്കുവാനുള്ള ശ്രമം അപകടകരമാണ്. തിരഞ്ഞെടുപ്പ് വിജയം മാത്രം രാഷ്ട്രീയ പാർട്ടികൾ ലക്ഷ്യം വെക്കരുത്. നേരും നെറിയുമുള്ള രാഷ്ട്രീയമാണ് മുന്നോട്ട് വെക്കേണ്ടതെന്നും ഖാദർ കൂട്ടിച്ചേർത്തു.

ജനവിരുദ്ധ ഇടത് സർക്കാറിനെതിരെ മുമ്പ് ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ജനുവരി 18 ന് നടത്തുന്ന സേവ് കേരളമാർച്ചിൻ്റെ പ്രചരണാർത്ഥം കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്ന കുറ്റവിചാരണ യാത്ര യുടെ സമാപന സമ്മേളനം കാക്കുനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രൂന്നു അദ്ധേഹം .എൻ ഹമീദ് മാസ്റ്റർ അദ്യക്ഷത വഹിച്ചു.

സാജിദ് നടുവണ്ണൂർ ,ടി മൊയ്തീൻ കോയ മുഖ്യ പ്രഭാഷണം നടത്തി. കെ സി മുജീബ് റഹ്മാൻ , സ്റ്റിയറിംഗ് കമ്മറ്റി കൺവീനർ എം.പി ഷാജഹാൻ, ജാഥാ ക്യാപ്റ്റൻ മൻസൂർ ഇടവലത്ത് , വൈസ് ക്യാപ്റ്റൻ ഇ പി സലീം ഡയരക്ടർ യൂനുസ് രാമത്ത് ,പി പി റഷീദ് ,ഇ.കെ കാസിം , വി കെ അബ്ദുല്ല, പി അബ്ദുറഹി മാൻ, അനസ് കടലാട്ട് , നൈസാം രാജഗിരി , അസ് ലം സി, ടി.കെ റഫീക്ക് മാസ്റ്റർ, , റഫീഖ് ആർ കെ , നവാസ് കെ ടി , ഷാഫി മേമുണ്ട, ഹാരിസ് ഇടവത്ത്, കെ വി മുഹമ്മദലി , എം ഹാരിസ്, മുഹമ്മദലി ,ഇർഫാദ് സി കെ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/89498/people-should-recognize-the-attempt-to-create-division-in-the-country-adv-kna-khader)