---
title: "ജനറേറ്റർ അരൂരിലും; പുറമേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ജനറേറ്റർ സ്ഥാപിച്ചു"
english_title: "Generator in Arur; A generator has been installed at the Pumaari Gram Panchayat Family Health Center"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/89650/generator-in-arur-a-generator-has-been-installed-at-the-pumaari-gram-panchayat-family-health-center"
published_at: "2023-01-11T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bea6e1bde23_janarater.jpg"
keywords: []
---

# ജനറേറ്റർ അരൂരിലും; പുറമേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ജനറേറ്റർ സ്ഥാപിച്ചു

> **Lead Summary:** **അരൂർ**: അരൂരിലെ പുറമേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ജനറേറ്റർ സ്ഥാപിച്ചു. വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ വി.കെ ജ്യോതിലക്ഷ്മി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

## Article Content

**അരൂർ**: അരൂരിലെ പുറമേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ജനറേറ്റർ സ്ഥാപിച്ചു. വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ വി.കെ ജ്യോതിലക്ഷ്മി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് ജനറേറ്റർ സ്ഥാപിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.എം വിജയൻ അധ്യക്ഷത വഹിച്ചു.

മെഡിക്കൽ ഓഫീസർ ഡോ: പ്രദോഷ്, ജനപ്രതിനിധികൾ പാലിയേറ്റീവ് മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/89650/generator-in-arur-a-generator-has-been-installed-at-the-pumaari-gram-panchayat-family-health-center)