---
title: "ശാസ്ത്ര പഠനം; രസകരമാക്കാൻ കുറ്റ്യാടിയും"
english_title: "Science studies; Kyutiadi will make it fun"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/89651/science-studies-kyutiadi-will-make-it-fun"
published_at: "2023-01-11T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bea82d92c7b_devarkovil.jpg"
keywords: []
---

# ശാസ്ത്ര പഠനം; രസകരമാക്കാൻ കുറ്റ്യാടിയും

> **Lead Summary:** **കുറ്റ്യാടി**: പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായി കുറ്റ്യാടി നിയോജക മണ്ഡലവും. കുറ്റ്യാടിയിൽ പ്രവർത്തിക്കുന്ന ബഹുജന വിദ്യാഭ്യാസ കൂട്ടായ്മയായ 'സ്മാർട്ട് കുറ്റ്യാടിയുടെ' നേതൃത്വത്തിൽ വിദ്യാലയങ്ങളിലെ പാചകത്തൊഴിലാളി ശാക്തീകരണം 'സ്നേഹാദരം 23' സംഘടിപ്പിക്കുന്നു.

## Article Content

**കുറ്റ്യാടി**: പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായി കുറ്റ്യാടി നിയോജക മണ്ഡലവും. കുറ്റ്യാടിയിൽ പ്രവർത്തിക്കുന്ന ബഹുജന വിദ്യാഭ്യാസ കൂട്ടായ്മയായ 'സ്മാർട്ട് കുറ്റ്യാടിയുടെ' നേതൃത്വത്തിൽ വിദ്യാലയങ്ങളിലെ പാചകത്തൊഴിലാളി ശാക്തീകരണം 'സ്നേഹാദരം 23' സംഘടിപ്പിക്കുന്നു.

ജനുവരി 14 മന്തരത്തൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. പാചക തൊഴിലാളികളെ ചടങ്ങിൽ ആദരിക്കുന്നു.

സുരക്ഷിത ശുചിത്വ പാചകം, അടുക്കളയിലെ പ്രായോഗികത എന്നീ വിഷയങ്ങളെ അധികരിച്ച് ക്ലാസും ഏപ്രൺ വിതരണവും നടക്കും. കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, മറ്റു ജനപ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/89651/science-studies-kyutiadi-will-make-it-fun)