---
title: "കുരുന്നുകൾക്ക് കുടിവെള്ളം; മാതൃകയായി ഖത്തർ കമ്മിറ്റി"
english_title: "drinking water for children; Qatar committee as a model"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/89771/drinking-water-for-children-qatar-committee-as-a-model"
published_at: "2023-01-12T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bfa8651c47f_water.jpg"
keywords: []
---

# കുരുന്നുകൾക്ക് കുടിവെള്ളം; മാതൃകയായി ഖത്തർ കമ്മിറ്റി

> **Lead Summary:** **ചെറുകുന്ന്**: ഖത്തർ വലകെട്ട് മഹല്ല് കമ്മിറ്റി ചെറുകുന്ന് ഗവ: യു പി സ്കൂളിന് കുടിവെള്ളത്തിനായി കൂളർ കൈമാറി. സ്കൂൾ ഹാളിൽ നടന്ന കൈമാറ്റ ചടങ്ങിൽ അമ്മദ് മാസ്റ്റർ (സ്കൂൾ HM) മുഖവുര ഭാഷണം നടത്തി. പി ടി എ പ്രസിഡൻ്റ് കരീം മാങ്ങോട്ട് അധ്യക്ഷത വഹിച്ചു.

## Article Content

**ചെറുകുന്ന്**: ഖത്തർ വലകെട്ട് മഹല്ല് കമ്മിറ്റി ചെറുകുന്ന് ഗവ: യു പി സ്കൂളിന് കുടിവെള്ളത്തിനായി കൂളർ കൈമാറി. സ്കൂൾ ഹാളിൽ നടന്ന കൈമാറ്റ ചടങ്ങിൽ അമ്മദ് മാസ്റ്റർ (സ്കൂൾ HM) മുഖവുര ഭാഷണം നടത്തി. പി ടി എ പ്രസിഡൻ്റ് കരീം മാങ്ങോട്ട് അധ്യക്ഷത വഹിച്ചു.

കിണറുള്ളതിൽ അസീസ്, ടി.പി സൂപ്പി ഹാജി, സി കുഞ്ഞമ്മദ്, പി സി അലി, സുബൈർ വലകെട്ടിൽ, രമേശ് മാസ്റ്റർ സംസാരിച്ചു. ഖത്തർ കമ്മിറ്റിയുടെ നാൽപതാം വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന പദ്ധതികളുടെ ഉൽഘാടന കർമ്മം കൂടിയായിരുന്നു കൂളർ സമർപ്പണം.

ഖത്തർ വലകെട്ട് മഹല്ല് കമ്മിറ്റി പ്രസിഡന്റ്‌ പി സി അലി, സെക്രട്ടറി സുബൈർ വി എന്നിവർ കൂളർ കൈമാറി, ഹെഡ് മാസ്റ്റർ, പി ടി എ പ്രസിഡന്റ്‌ കരീം മാങ്ങോട്ട് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.പ്രവാസികൾ, മത രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ള വ്യക്തിത്വങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/89771/drinking-water-for-children-qatar-committee-as-a-model)