---
title: "ശുചീകരണമില്ല; വട്ടോളിയിൽ കാടു മൂടിയ നിലയിൽ കനാൽ"
english_title: "No cleaning; Forest covered canal at Vatoli"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/90016/no-cleaning-forest-covered-canal-at-vatoli"
published_at: "2023-01-13T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c1036b3546e_kanal_pic.jpg"
keywords: []
---

# ശുചീകരണമില്ല; വട്ടോളിയിൽ കാടു മൂടിയ നിലയിൽ കനാൽ

> **Lead Summary:** **വട്ടോളി:** വട്ടോളി മേഖലയിൽ കനാൽ കാടു മൂടിയ നിലയിൽ. കുറ്റ്യാടി കനാലിന്റെ ഭാഗമായ പ്രദേശം ഇരുഭാഗത്തും ഇടതൂർന്ന കാടുകളാലും മൂടപ്പെട്ടിരിക്കുകയാണ്. സാധാരണയായി തൊഴിലുറപ്പ് തൊഴിലാളികൾ ദിവസങ്ങളോളം അധ്വാനിച്ച് ഇവ വെട്ടി തെളിക്കാറുണ്ടായിരുന്നു.

## Article Content

**വട്ടോളി:** വട്ടോളി മേഖലയിൽ കനാൽ കാടു മൂടിയ നിലയിൽ. കുറ്റ്യാടി കനാലിന്റെ ഭാഗമായ പ്രദേശം ഇരുഭാഗത്തും ഇടതൂർന്ന കാടുകളാലും മൂടപ്പെട്ടിരിക്കുകയാണ്. സാധാരണയായി തൊഴിലുറപ്പ് തൊഴിലാളികൾ ദിവസങ്ങളോളം അധ്വാനിച്ച് ഇവ വെട്ടി തെളിക്കാറുണ്ടായിരുന്നു.

ഈ പ്രാവശ്യം അതുണ്ടായില്ല. വട്ടോളി ഗവ: യുപി, വട്ടോളി നാഷണൽ ഹയർ സെക്കൻഡറി ഉൾപ്പെടെയുള്ള സ്കൂളിലേക്ക് ധാരാളം കുട്ടികൾ ഇതിന്റെ കരയിലൂടെയാണ് പോകുന്നതും വരുന്നതും. ഇഴ ജന്തുക്കളുള്ള കാട് വെട്ടി തെളിക്കാത്തത് കുട്ടികൾക്ക് ഭീഷണിയാണ്.

ഈ കാടിനുള്ളിലും മറ്റും മാലിന്യം നിക്ഷേപിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. കാട് വെട്ടിതെളിച്ച് കനാൽ ശുദ്ധീകരിക്കാൻ അടിയന്തരം നടപടി വേണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/90016/no-cleaning-forest-covered-canal-at-vatoli)