---
title: "രാഷ്ട്രപതിയിൽ നിന്നും ധീരതക്കുള്ള അവാർഡ് സ്വീകരിക്കാൻ നിഹാദ് നാളെ പുറപ്പെടും"
english_title: "Nihad will leave tomorrow to receive the gallantry award from the President"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/90137/nihad-will-leave-tomorrow-to-receive-the-gallantry-award-from-the-president"
published_at: "2023-01-13T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c190ec5fdd4_nihad.jpg"
keywords: []
---

# രാഷ്ട്രപതിയിൽ നിന്നും ധീരതക്കുള്ള അവാർഡ് സ്വീകരിക്കാൻ നിഹാദ് നാളെ പുറപ്പെടും

> **Lead Summary:** **കുറ്റ്യാടി : **തളീക്കര തോട്ടിൽ വീണ അഞ്ച് വയസുകാരനെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷപ്പെടുത്തിയ കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് നിഹാദ് രാട്രപതിയുടെ ക്ഷണം സ്വീകരിച്ചു നാളെ ഡൽഹിയിലേക്ക് .

## Article Content

**കുറ്റ്യാടി : **തളീക്കര തോട്ടിൽ വീണ അഞ്ച് വയസുകാരനെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷപ്പെടുത്തിയ കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് നിഹാദ് രാട്രപതിയുടെ ക്ഷണം സ്വീകരിച്ചു നാളെ ഡൽഹിയിലേക്ക് .

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് ധീരന്മാരായ കുട്ടികൾക്കുള്ള അവാർഡ് ഏറ്റുവാങ്ങിക്കാനാണ് മുഹമ്മദ് നിഹാദ് നാളെ കുടുംബാംഗങ്ങളോടൊപ്പം യാത്ര തിരിക്കുന്നത്.

ഇക്കഴിഞ്ഞ മെയ് മാസം തളിക്കരത്തോട്ടിൽ വീണ അഞ്ചു വയസ്സുകാരൻ മഅമൂനെയാണ് നിഹാദ് രക്ഷപ്പെടുത്തിയത്. തളീക്കര കൂട്ടൂരെ മാണിക്കോത്ത് റഹീം അസ്മ ദമ്പതികളുടെ മകനാണ് മുഹമ്മദ് നിഹാദ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/90137/nihad-will-leave-tomorrow-to-receive-the-gallantry-award-from-the-president)