---
title: "ആശ്വാസമായി; കാവിൽ-തീക്കുനി റിപ്പയർ ആരംഭിച്ചു"
english_title: "As a relief; Kavil-Theekuni repairs started"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/90453/as-a-relief-kavil-theekuni-repairs-started"
published_at: "2023-01-15T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3ea259c8b8_theekkuni_road.jpg"
keywords: []
---

# ആശ്വാസമായി; കാവിൽ-തീക്കുനി റിപ്പയർ ആരംഭിച്ചു

> **Lead Summary:** **കുറ്റ്യാടി: **കാവിൽ-തീക്കുനി റോഡ് അടിയന്തര റിപ്പയർ പ്രവർത്തി ആരംഭിച്ചു. റോഡിന്റെ പ്രവർത്തി ഏറ്റെടുത്ത കരാറുകാരൻ കാണിച്ച അനാസ്ഥ കാരണം പ്രവർത്തിയിൽ നിന്ന് കരാറുകാരനെ നീക്കുന്നതിനും അടിയന്തരമായി കുണ്ടും കുഴിയും നികത്തി റോഡ് ഗതാഗത യോഗ്യമാക്കുന്നതിനും ബാക്കിയുള്ള പ്രവർത്തികൾ നിലവിലെ കരാറുകാരന്റെ ബാധ്യതയായി കണക്കാക്കി ടെൻഡർ ചെയ്യാനും പൊതുമരാമത്ത് ഉദ്യോഗസ്ഥർ പങ്കെടുത്ത വിവിധ യോഗങ്ങളിൽ തീരുമാനിച്ചിരുന്നു.

## Article Content

**കുറ്റ്യാടി: **കാവിൽ-തീക്കുനി റോഡ് അടിയന്തര റിപ്പയർ പ്രവർത്തി ആരംഭിച്ചു. റോഡിന്റെ പ്രവർത്തി ഏറ്റെടുത്ത കരാറുകാരൻ കാണിച്ച അനാസ്ഥ കാരണം പ്രവർത്തിയിൽ നിന്ന് കരാറുകാരനെ നീക്കുന്നതിനും അടിയന്തരമായി കുണ്ടും കുഴിയും നികത്തി റോഡ് ഗതാഗത യോഗ്യമാക്കുന്നതിനും ബാക്കിയുള്ള പ്രവർത്തികൾ നിലവിലെ കരാറുകാരന്റെ ബാധ്യതയായി കണക്കാക്കി ടെൻഡർ ചെയ്യാനും പൊതുമരാമത്ത് ഉദ്യോഗസ്ഥർ പങ്കെടുത്ത വിവിധ യോഗങ്ങളിൽ തീരുമാനിച്ചിരുന്നു.

തുടർന്ന് കരാറുകാരനെ ടെർമിനേറ്റ് ചെയ്യുകയും റിപ്പയർ പ്രവർത്തികൾ ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്. ബാക്കി പ്രവർത്തിയുടെ ടെൻഡറിനായുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ഇത്തരത്തിൽ സമയബന്ധിതമായി പ്രവർത്തിപൂർത്തിയാക്കാതെ പൊതുജനങ്ങൾക്ക് പ്രയാസിക്കുന്ന കരാറുകൾക്കെതിരെ കർശനം നടപടിയെടുക്കുമെന്ന വിഷയം കഴിഞ്ഞ നിയമസഭയിൽ സബ്മിഷനായി അവതരിപ്പിച്ചെന്നും കുറ്റ്യാടി എംഎൽഎ കെ. പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ പറഞ്ഞു.

വിഷയം ഗൗരവത്തിൽ എടുക്കുവാനും ഇത്തരത്തിൽ അലംഭാവം കാണിക്കുന്ന ചെറിയ ശതമാനം വരുന്ന കരാറുകാർക്കെതിരെ കർശനം നടപടികൾ സ്വീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അഡ്മിഷൻ മറുപടിയായി അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/90453/as-a-relief-kavil-theekuni-repairs-started)