---
title: "ഓർമ പുതുക്കി; ടി കുഞ്ഞികൃഷ്ണൻ നമ്പ്യാർ അനുസ്മരണം"
english_title: "Memory refreshed; T Kunhikrishnan Nambiar Commemoration"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/90680/memory-refreshed-t-kunhikrishnan-nambiar-commemoration"
published_at: "2023-01-16T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c5520739f26_kkk.jpg"
keywords: []
---

# ഓർമ പുതുക്കി; ടി കുഞ്ഞികൃഷ്ണൻ നമ്പ്യാർ അനുസ്മരണം

> **Lead Summary:** **കക്കട്ടിൽ :** പ്രമുഖ സി പി ഐ നേതാവും കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡന്റും ഗ്രന്ഥശാലാ പ്രവർത്തകനും വട്ടോളി ദേശീയ വായനശാല യുടെ ദീർഘകാലം പ്രസിഡന്റുമായിരുന്ന ടി കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ പതിനാലാം ചരമവാർഷികം വട്ടോളിയിൽ സി പി ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

## Article Content

**കക്കട്ടിൽ :** പ്രമുഖ സി പി ഐ നേതാവും കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡന്റും ഗ്രന്ഥശാലാ പ്രവർത്തകനും വട്ടോളി ദേശീയ വായനശാല യുടെ ദീർഘകാലം പ്രസിഡന്റുമായിരുന്ന ടി കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ പതിനാലാം ചരമവാർഷികം വട്ടോളിയിൽ സി പി ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

അനുസ്മരണ സമ്മേളനം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വി പി നാണു അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ എക്സിക്യൂട്ടീവ് അംഗം രജീന്ദ്രൻ കപ്പള്ളി, ലോക്കൽ സെക്രടറി വിവി പ്രഭാകരൻ, എം പി ദിവാകരൻ, സി നാരായണൻ പ്രസംഗിച്ചു. കാലത്ത് വട്ടോളിയിൽ മണ്ഡലം അസി.സെക്രട്ടറി ടി സുരേന്ദ്രൻ ചരമവാർഷികത്തോട് അനുബന്ധമായി പതാക ഉയർത്തി. - വിവി പ്രഭാകരൻ, സി പി ഐ കുന്നുമ്മൽ ലോക്കൽ സെക്രട്ടറി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/90680/memory-refreshed-t-kunhikrishnan-nambiar-commemoration)