---
title: "അരൂർ പത്മനാഭൻ പുരസ്‌കാരം രാജീവൻ എടത്തുംകരയ്ക്ക്"
english_title: "Arur Padmanabhan Award to Rajeevan Edathumkara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/90899/arur-padmanabhan-award-to-rajeevan-edathumkara-newpost "
published_at: "2023-01-17T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6b570bb4e9_rajeevan_edathgumkara.jpg"
keywords: []
---

# അരൂർ പത്മനാഭൻ പുരസ്‌കാരം രാജീവൻ എടത്തുംകരയ്ക്ക്

> **Lead Summary:** **അരൂർ:** പ്രമുഖ സഹകാരിയും സാഹിത്യ ആസ്വദകനുമായിരുന്ന അരൂർ പത്മനാഭന്റെ സ്മരണക്കായി ഏർപ്പെടുത്തിയ അവാർഡ് രാജേന്ദ്രൻ എടത്തും കരയ്ക്ക്. കടത്തനാട് പ്രവാസി & ഫാമിലി വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി (കാപ്കോസ്)യാണ് അവാർഡ് നൽകുന്നത്. പ്രമുഖ എഴുത്തുകാരനും വിമർശകനും പ്രഭാഷകനുമാണ് എടത്തുംകര.

## Article Content

**അരൂർ:** പ്രമുഖ സഹകാരിയും സാഹിത്യ ആസ്വദകനുമായിരുന്ന അരൂർ പത്മനാഭന്റെ സ്മരണക്കായി ഏർപ്പെടുത്തിയ അവാർഡ് രാജേന്ദ്രൻ എടത്തും കരയ്ക്ക്. കടത്തനാട് പ്രവാസി & ഫാമിലി വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി (കാപ്കോസ്)യാണ് അവാർഡ് നൽകുന്നത്. പ്രമുഖ എഴുത്തുകാരനും വിമർശകനും പ്രഭാഷകനുമാണ് എടത്തുംകര.

വർഷങ്ങളായി ഗവൺമെൻറ് കോളേജ് മടപ്പള്ളി മലയാളം വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ കൂടിയാണ്. കിളിമഞ്ചാരോ ബുക്ക് സ്റ്റാൾ, ബുദ്ധനും ഞാനും, ആഖ്യാനങ്ങളുടെ പുസ്തകം, നിഗൂഡ ഭാഷയുടെ ഒന്നാം ദിവസം തുടങ്ങിയ നിരവധി പുസ്തകങ്ങളിലൂടെ വായനക്കാരുടെ ഹൃദയത്തിൽ ചേക്കേറിയ എഴുത്തുകാരനാണ് രാജേന്ദ്രൻ എടത്തും കര.

10001 രൂപയും ശിൽപ്പവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാർഡ്. ഈ മാസാവസാനം വടകരയിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അവാർഡ് സമ്മാനിക്കുമെന്ന് കാപ്കോസ് പ്രസിഡണ്ട് ഐ.മൂസ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/90899/arur-padmanabhan-award-to-rajeevan-edathumkara-newpost )