---
title: "ബ്ലേഡ് മാഫിയയ്ക്കെതിരെ വള്ളിയാട് ജനകീയ മാർച്ച് "
english_title: "Valliad People's March Against Blade Mafia"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/91324/valliad-peoples-march-against-blade-mafia"
published_at: "2023-01-19T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c9679176fa8_march.jpg"
keywords: []
---

# ബ്ലേഡ് മാഫിയയ്ക്കെതിരെ വള്ളിയാട് ജനകീയ മാർച്ച് 

> **Lead Summary:** **വള്ള്യാട് : ** ബ്ലേഡ് മാഫിയയ്ക്കെതിരെ വള്ളിയാട് ജനകീയ മാർച്ച് സംഘടിപ്പിച്ചു. 22 വർഷമായി താമസിച്ചിരുന്ന ഓട്ടോ ഡ്രൈവറെയും കുടുംബത്തെയും ബ്ലേഡ് മാഫിയ കുടിയിറക്കിയതിനെതിരെ വള്ളിയാട് ജനകീയ സമരസമിതി നടത്തുന്ന ജനകീയ സമരം നാല്പത് നാൾ പിന്നിട്ടു.

## Article Content

**വള്ള്യാട് : ** ബ്ലേഡ് മാഫിയയ്ക്കെതിരെ വള്ളിയാട് ജനകീയ മാർച്ച് സംഘടിപ്പിച്ചു. 22 വർഷമായി താമസിച്ചിരുന്ന ഓട്ടോ ഡ്രൈവറെയും കുടുംബത്തെയും ബ്ലേഡ് മാഫിയ കുടിയിറക്കിയതിനെതിരെ വള്ളിയാട് ജനകീയ സമരസമിതി നടത്തുന്ന ജനകീയ സമരം നാല്പത് നാൾ പിന്നിട്ടു.

ബ്ലേഡ് മാഫിയക്ക് സ്ഥലം തട്ടിയെടുക്കാനും കുടിയൊഴിപ്പിക്കാനും അവസരമൊരുക്കിയ സഹോദരൻ അബ്ദുല്ലയുടെ വീട്ടിലേക്ക് ജനകീയ സമരസമിതി ജനകീയ മാർച്ച്‌ നടത്തി. സമരസമിതി ഭാരവാഹികളായ എം. സി. അഷ്‌റഫ്‌, ഇ. പി. മൂസ, ബവിത് മലോൽ, നിസാർ വി. കെ ,മുത്തു തങ്ങൾ, രതീഷ്‌,രാജീവൻ ,ജലീൽ എ കെ തുടങ്ങിയവർ നേതൃത്വം നൽകി.

കുടിയിറക്കപ്പെട്ട കുടുംബത്തിന് വീടും പറമ്പും നൽകി നീതി നൽകാൻ തയ്യാറായില്ലെങ്കിൽ ബ്ലേഡ് മാഫിയക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സമരസമിതി മാർച്ചിൽ മുന്നറിയിപ്പ് നൽകി. മാർച്ചിന് ശേഷം അബ്ദുല്ലയുടെ വീട്ടു പടിക്കൽ നടന്ന ധർണ ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ടീച്ചർ ഈങ്ങോളി ഉദ്ഘാടനം ചെയ്തു.

പത്രപ്രവത്തകൻ സി.വി.എം. വാണിമേൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലേഡ് മാഫിയകൾക്കെതിരെ ഫലപ്രദമായ ജനകീയ കൂട്ടായ്മകൾ ഉയർന്ന് വരണമെന്നും മനുഷ്യരെ പച്ചയായി കൊള്ളയടിക്കുന്ന ഈ സമൂഹ്യ വിപത്ത് കണ്ടില്ലെന്ന് നടിക്കുന്ന നിയമപാലകരുടെ നിലപാട് മനുഷ്യത്വരഹിതമാണെന്നും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സി.വി.എം. വാണിമേൽ പ്രസംഗത്തിൽ വ്യക്തമാക്കി.

സമരസമിതി കൺവീനർ ഇ. പി മൂസ മുഖവുര ഭാഷണം നടത്തി. സമരസമിതി ചെയർമാർ അഷ്‌റഫ്‌ എം. സി അധ്യക്ഷത വഹിച്ചു. രാജീവൻ. വി. പി, കൂരയിൽ കുഞ്ഞബ്ദുള്ള മാസ്റ്റർ , ഷൗക്കത്ത് മാസ്റ്റർ, എ.പി. ഷായിത്ത് എന്നിവർ ധർണയെ അഭിവാദ്യം ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/91324/valliad-peoples-march-against-blade-mafia)