---
title: "കൃഷിമന്ത്രിക്ക് നിവേദനം; മുഴുവൻ പഞ്ചായത്തുകളിൽനിന്നും വിത്തുതേങ്ങ സംഭരിക്കണമെന്ന് സിപിഐ "
english_title: "Petition to Agriculture Minister; CPI demands procurement of seeds from all panchayats"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/9150/petition-to-agriculture-minister-cpi-demands-procurement-of-seeds-from-all-panchayats"
published_at: "2021-11-06T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6185f9ac87286_coconut.jpg"
keywords: []
---

# കൃഷിമന്ത്രിക്ക് നിവേദനം; മുഴുവൻ പഞ്ചായത്തുകളിൽനിന്നും വിത്തുതേങ്ങ സംഭരിക്കണമെന്ന് സിപിഐ 

> **Lead Summary:** **കുറ്റ്യാടി: **ഈ വർഷം വിത്തുതേങ്ങ സംഭരണം കൂട്ടിയ സാഹചര്യത്തിൽ കുന്നുമ്മൽ ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളിൽനിന്നും വിത്തുതേങ്ങ സംഭരിക്കണമെന്ന ആവശ്യം ശക്തമായി.

## Article Content

**കുറ്റ്യാടി: **ഈ വർഷം വിത്തുതേങ്ങ സംഭരണം കൂട്ടിയ സാഹചര്യത്തിൽ കുന്നുമ്മൽ ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളിൽനിന്നും വിത്തുതേങ്ങ സംഭരിക്കണമെന്ന ആവശ്യം ശക്തമായി.

ഇപ്പോൾ സംഭരണം നടക്കാത്ത ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളിലും ഗുണ നിലവാരമുള്ള ഡബ്ല്യു.സി.ടി. ഇനം വിത്തുതേങ്ങ ലഭിക്കും. ഈ ആവശ്യമുന്നയിച്ച് സി.പി.ഐ. കുറ്റ്യാടി മണ്ഡലം സെക്രട്ടറി എം.പി. കുഞ്ഞിരാമൻ കൃഷിമന്ത്രിക്ക് നിവേദനം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/9150/petition-to-agriculture-minister-cpi-demands-procurement-of-seeds-from-all-panchayats)